city-gold-ad-for-blogger

Expatriate Died | കാസര്‍കോട് സ്വദേശി അബുദബിയില്‍ കുഴഞ്ഞുവീണ് മരിച്ചു

അബുദബി: (www.kasargodvartha.com) കാസര്‍കോട് സ്വദേശി കുഴഞ്ഞുവീണ് മരിച്ചു. അബുദബി കാസര്‍കോട് ജില്ലാ കെഎംസിസി മുന്‍ ജെനറല്‍ സെക്രടറിയും ഇന്‍ഡ്യന്‍ ഇസ്ലാമിക് സെന്റര്‍ മുന്‍ സ്‌പോര്‍ട്‌സ് സെക്രടറിയുമായ മൊഗ്രാല്‍ കടവത്ത് ബൈതുല്‍ റഹ്‌മയിലെ യുഎം  മുജീബ് (50) ആണ് മരിച്ചത്. സമസ്ത കേരള ജംഇതുല്‍ ഉലമ വൈസ് പ്രസിഡന്റും ചട്ടഞ്ചാല്‍ എംഐസി ജെനറല്‍ സെക്രടറിയുമായ യുഎം അബ്ദുര്‍ റഹ്മാന്‍ മുസ്ലിയാര്‍ പിതാവാണ്.
               
Expatriate Died | കാസര്‍കോട് സ്വദേശി അബുദബിയില്‍ കുഴഞ്ഞുവീണ് മരിച്ചു

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലധികമായി അബുദബിയിലെ പ്രമുഖ അമേരികൻ നിർമാണ കംപനിയായ ടർണറിൽ ജോലി ചെയ്ത് വരികയായിരുന്ന മുജീബ് ശനിയാഴ്ചയും ജോലിക്ക് പോയി വന്നിരുന്നു. ഞായറാഴ്ച പുലര്‍ചെ മദീന സാഇദിലെ റൂമില്‍ വെച്ചാണ് മരണം സംഭവിച്ചത്. ഹൃദയാഘാതമെന്നാണ് നിഗമനം. മത, സാമൂഹ്യ, സാംസ്‌കാരിക, ജീവകാരുണ്യ രംഗങ്ങളിലെല്ലാം സജീവമായിരുന്നു. സമസ്തയുടെ പോഷക സംഘടനകളുടെയും എംഐസി അബുദബി ചാപ്റ്ററിന്റെയും പ്രവര്‍ത്തകനായിരുന്നു. മികച്ച സംഘാടകനും എഴുത്തുകാരനും പ്രാസംഗികനുമൊക്കെയായിരുന്ന മുജീബ് അബുദബി ഇസ്ലാമിക്‌ സെന്ററിന്റെ നെടും തൂണായിരുന്നു.
                   
Expatriate Died | കാസര്‍കോട് സ്വദേശി അബുദബിയില്‍ കുഴഞ്ഞുവീണ് മരിച്ചു

വലിയൊരു സുഹൃദ് ബന്ധത്തിനും ഉടമയായ മുജീബിന്റെ അപ്രതീക്ഷിത വിയോഗം പ്രവാസികളെയല്ലാം കണ്ണീരിലാഴ്ത്തി. യുഎം അബ്ദുര്‍ റഹ്മാന്‍ മുസ്ലിയാര്‍ യുഎഇയില്‍ സന്ദര്‍ശനത്തിന് എത്തിയിരിക്കെയാണ് മകന്‍ വിടവാങ്ങിയത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

ഭാര്യ: ഖദീജ. മക്കൾ: നഈമ, നബീൽ, നിഹാൽ അബ്ദുർ റഹ്‌മാൻ, ഫാത്വിമ നഫ് ല (എല്ലാവരും വിദ്യാർഥികൾ). സഹോദരങ്ങൾ: മുഹമ്മദലി ശിഹാബ്, ഫസ്‌ലുർ റഹ്‌മാൻ, നൂറുൽ അമീൻ, അബ്ദുല്ല ഇർഫാൻ, ശഹീർ അലി ശിഹാബ്, ഖദീജാ ബീവി, ശാഹിന ചെങ്കള, പരേതയായ ശാഹിദ.
          
Expatriate Died | കാസര്‍കോട് സ്വദേശി അബുദബിയില്‍ കുഴഞ്ഞുവീണ് മരിച്ചു

Keywords: Mujeeb Mogral, Kasaragod News, Malayalam News, Abu Dhabi News, Obituary, Gulf News, Native of Kasaragod died after collapsing in Abu Dhabi.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia