'നന്മ' പ്രവര്‍ത്തകര്‍ ദുബൈയില്‍ ഒത്തുകൂടി
Oct 24, 2016, 09:00 IST
ദുബൈ: (www.kasargodvartha.com 24/10/2016) നാടിന്റെ നന്മകളുമായി ദുബൈയിലെ കഴിഞ്ഞ ഒഴിവുദിവസത്തെ മറക്കാനാവാത്ത മറ്റൊരു സുദിനം കൂടി 'നന്മ' ബേത്തൂര്‍പാറ പൂര്‍വ വിദ്യാര്‍ത്ഥി കൂട്ടായ്മ സമ്മാനിച്ചു. പിന്നണി ഗായിക ഏയ്ഞ്ചല്‍ ശിവകുമാര്‍, ദേവിക മോഹന്‍, വത്സരാജ് നമ്പ്യാര്‍, ശബരീഷ്, പ്രശാന്ത് തുടങ്ങിയ ഗായകസംഘം ഒരുക്കിയ ഗാനമേളയും മിമിക്രി കലാകാരന്‍ ഷൈജു കരിച്ചേരിയുടെ മിമിക്‌സും മറ്റു കലാകാരന്മാരുടെ നാടന്‍ പാട്ടുകളും ഓണപ്പാട്ടുകളും മാപ്പിളപ്പാട്ടുകളും മാജിക് ഷോയും ഡാന്‍സുമൊക്കെയായി കളിചിരി തിമിര്‍പ്പോടെ സദസിനെ പിടിച്ചിരുത്തി. കെങ്കേമമായ ഓണസദ്യയും ഒരുക്കിയിരുന്നു.
പ്രസിഡന്റ് സുധാകരന്‍ ഒളിയത്തടക്കം അധ്യക്ഷത വഹിച്ചു. സാംസ്‌കാരിക പരിപാടി ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ട്രഷറര്‍ വി നാരായണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. മാധവന്‍ അണിഞ്ഞ, മുരളീധരന്‍ നമ്പ്യാര്‍, രാധാകൃഷ്ണന്‍ കാനത്തൂര്‍, പവിത്രന്‍ നിട്ടൂര്‍, രഞ്ജിത്ത് കോടോത്ത്, ശ്രീജിത്ത്. എ കെ, കിരണ്‍ ബന്തടുക്ക, മോഹനന്‍ അണിഞ്ഞ, മനു നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു. വാരിജാക്ഷന്‍ സ്വാഗതവും ശ്രീജിത്ത് ബേത്തൂര്‍ നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: ടി രവീന്ദ്രന്‍ നായര്‍ (ചെയര്‍മാന്‍), സുധാകരന്‍ ഒളിയത്തടക്കം (പ്രസിഡന്റ്), അനില്‍ കെ ജി (വൈസ് പ്രസിഡന്റ്), വിനോദ് കുമാര്‍ കരുവിഞ്ചയം(ജനറല്‍ സെക്രട്ടറി), ശശികുമാര്‍ (ജോയിന്റ് സെക്രട്ടറി), പ്രശാന്ത് പായങ്ങാട് (ട്രഷറര്‍), സേതു (ജോയിന്റ് ട്രഷറര്‍), ശ്രീകാന്ത് തീര്‍ത്ഥക്കര (ഫണ്ട് കണ്‍വീനര്‍), പ്രകാശന്‍ കൂരാംബ് (ജോ. കണ്‍വീനര്‍).
ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ട്രഷറര്‍ വി നാരായണന്‍ നായരെ പൊന്നാടയണിയിച്ചു ആദരിച്ചു. അംഗങ്ങള്‍ക്കായി 'നന്മ' സൗജന്യമായി ഒരുക്കുന്ന പ്രവാസി ഐഡിയുടെയും പ്രവാസി ഇന്‍ഷുറന്‍സ് പദ്ധതിയുടെയും പ്രവര്‍ത്തനോദ്ഘാടനം വി നാരായണന്‍ നായര്‍, മുന്‍ വൈസ് പ്രസിഡന്റ് നാരായണന്‍ ചൊട്ടത്തോലില്‍ നിന്നും അപേക്ഷ സ്വീകരിച്ചുകൊണ്ട് നിര്‍വഹിച്ചു.
യു എ ഇയിലെ കൂട്ടായ്മകളുടെ ഓണക്കാലം ഡിസംബര്‍ വരെ നീളുമെങ്കിലും പ്രവാസി മനസുകളില്‍ ആഘോഷത്തിന്റെ മാറ്റൊലി തീര്‍ക്കാന്‍ നന്മ ഒത്തൊരുമിച്ചു.
Keywords : Dubai, Gulf, Meet, Celebration, School, Bethurpara.