city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നാലപ്പാട് ട്രോഫി: റിയല്‍ അബുദാബി ജേതാക്കള്‍

ദുബൈ: (www.kasargodvartha.com 23/01/2016) രണ്ടാമത് ജിംഖാന നാലപ്പാട് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ റിയല്‍ അബുദാബി ജേതാക്കളായി. ഫൈനല്‍ മത്സരത്തില്‍ ഇഫ്ക്ക  നെല്ലറയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് രണ്ടാമത് ജിംഖാന നാലപ്പാട് ട്രോഫിയില്‍ റിയല്‍ അബൂദാബി ജേതാക്കളായത്.

കളിയുടെ അവസാന ഭാഗം വരെ ഗോള്‍ രഹിത സമനിലയില്‍ നിര്‍ത്തി അവസാന നിമിഷത്തില്‍ ഹാരിസിന്റെ അതിതന്ത്രപരമായ മുന്നേറ്റത്തിലൂടെ നേടിയ ഗോളാണ് റിയല്‍ അബുദാബിയെ ചാമ്പ്യന്മാരാക്കിയത്. ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായി റിയല്‍  അബുദാബിയുടെ ജുനൈദിനെയും ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ കളിക്കാരനായി ഇഫ്ക്ക നെല്ലറയുടെ മുഹമ്മദിനെയും തിരഞ്ഞെടുത്തു.

സമാപന പരിപാടിയില്‍ അബ്ദുല്ല നാലപ്പാട് ജേതാക്കള്‍ക്ക് ട്രോഫി സമ്മാനിച്ചു. ബി.എ മഹ് മൂദ്, എം.എ മുഹമ്മദ് കുഞ്ഞി, കെ.എസ് അര്‍ഷാദ്,   അഷ്‌റഫ് ബ്രിട്ടീഷ്, മുഹമ്മദ് കുഞ്ഞി ഖാദിരി, ഹനീഫ  മരവയല്‍, അഷ്‌റഫ് ഒ.യു, അറഫാത്ത്, ഹനീഫ ടി.ആര്‍, ഖാലിദ് എ.ആര്‍, അമീര്‍ കല്ലട്ര,   അബ്ദുല്‍ അസീസ് സി.ബി, നിയാസ് ചേടികമ്പനി തുടങ്ങിയവര്‍ ക്യാഷ് പ്രൈസുകളും വ്യക്തിഗത സമ്മാനങ്ങളും വിതരണം ചെയ്തു.
നാലപ്പാട് ട്രോഫി: റിയല്‍ അബുദാബി ജേതാക്കള്‍

Keywords:  Football tournament, Gulf, Dubai, Nalapad Trophy: Real Abu dhabi winners.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia