city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വിമാന കമ്പനികളുടെ പിടിച്ചുപറി അവസാനിപ്പിക്കണം: മസ്‌ക്കറ്റ് കെ എം സി സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി

മസ്‌കറ്റ്: (www.kasargodvartha.com 28/07/2016) ചില പ്രത്യേക സീസണുകളില്‍ യാത്രക്കാരായ പ്രവാസികളില്‍ നിന്നും ടിക്കറ്റിന്റെ നിരക്ക് വര്‍ധനവിന്റെ പിറകില്‍ നടത്തുന്ന പിടിച്ചുപറി അവസാനിപ്പിക്കണമെന്നും ഈ വിഷയത്തില്‍ ബന്ധപ്പെട്ട അധികാരികള്‍ ഇനിയും ചിറ്റമ്മ നയം സ്വീകരിക്കുകയാണെങ്കില്‍ സോഷ്യല്‍ മീഡിയയുടെ സഹായത്തോട് കൂടിയുള്ള പ്രക്ഷോഭ പരിപാടികള്‍ ആസൂത്രണം ചെയ്യുമെന്നും മസ്‌ക്കറ്റ് കെ എം സി സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി പ്രവര്‍ത്തക സമിതി യോഗം അറിയിച്ചു.

രാജ്യത്തിന്റെ സമ്പദ്ഘടനയുടെ പ്രധാന ഘടകമായ പ്രവാസി സമൂഹത്തെ ടിക്കറ്റ് നിരക്കിന്റെ പേരില്‍ ചില സീസണുകളില്‍ യാതൊരു നിയന്ത്രണവും കൂടാതെ രണ്ടും, മൂന്നും ഇരട്ടിയാണ് ഈടാക്കുന്നത്. വര്‍ഷങ്ങളോളം മണലാരുണ്യത്തില്‍ കഷ്ടപ്പെട്ട് ഒന്നോ രണ്ടോ വര്‍ഷത്തിലൊരിക്കല്‍ കുടുംബത്തിലേക്ക് വരുന്ന പ്രവാസികളെ ഇത്തരത്തില്‍ ചൂഷണം ചെയ്യുന്നതു മൂലം നല്ലൊരു സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നു. ഈ പകല്‍ കൊള്ളയ്ക്ക് നേതൃത്വം നല്‍കുന്നതാകട്ടെ കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള എയര്‍ഇന്ത്യയും. പ്രവാസിയെ സഹായിച്ചില്ലെങ്കിലും കേന്ദ്ര സര്‍ക്കാര്‍ ഇത്തരത്തില്‍ ശിക്ഷിക്കുന്നത് ശരിയല്ലന്നും ബന്ധപ്പെട്ട അധികാരികള്‍ അടിയന്തിര നടപടി കൈക്കൊള്ളണമെന്നും യോഗം ആവശ്യപ്പെട്ടു.

എസ് ഡി പി ഐ പ്രവര്‍ത്തകര്‍ കൊല ചെയ്ത മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ കുറ്റിയാടിയിലെ നാസറുദ്ദീന്റെ പേരില്‍ പ്രാര്‍ത്ഥന നടത്തി. എസ് ഡി പി ഐ - ആര്‍ എസ് എസ് പ്രവര്‍ത്തകരെ നിയന്ത്രിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ അബൂ ബദ്‌രിയനഗര്‍ അധ്യക്ഷത വഹിച്ചു. ഷംസു സുക്കാണി ഉദ്ഘാടനം ചെയ്തു. അഷ്‌റഫ് ബള്‍ക്കാട് പ്രമേയം അവതരിപ്പിച്ചു. അബ്ദുല്ല ഷിറിയ, മൊയ്തീന്‍ ഇച്ചിലങ്കോട്, ഹനീഫ് കൈക്കമ്പ, ഹനീഫ് ബാളിയൂര്‍, ലത്വീഫ് ബെജ്ജം, സിദ്ദീഖ് കമാല്‍, കരീം കക്കാടം, ഹക്കീം പൊസോട്ട്, അബ്ബാസ് ബദ്‌രിയനഗര്‍, അദ്ദു ഉപ്പള, അന്‍ഫാല്‍ ഉപ്പള എന്നിവര്‍ പ്രസംഗിച്ചു. സലാം ബംബ്രാണ സ്വാഗതവും, അബ്ദുല്ല ശാന്തി നന്ദിയും പറഞ്ഞു.

വിമാന കമ്പനികളുടെ പിടിച്ചുപറി അവസാനിപ്പിക്കണം: മസ്‌ക്കറ്റ് കെ എം സി സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി

Keywords : KMCC, Airport, Gulf, Meeting, Price Hike, Muscut, Season, Ticket.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia