സൗദിയില്‍ സ്ത്രീകള്‍ക്ക് മാത്രമായി മുനിസിപ്പല്‍ ഓഫീസ്; ആദ്യ ഓഫീസ് തുറക്കുന്നത് മദീനയില്‍
Nov 24, 2017, 10:12 IST
ജിദ്ദ: (www.kasargodvartha.com 24.11.2017) സൗദിയില്‍ സ്ത്രീകള്‍ക്ക് മാത്രമായി മുനിസിപ്പല്‍ ഓഫീസ് വരുന്നു. ആദ്യ ഓഫീസ് തുറക്കുന്നത് മദീനയിലാണെന്നാണ് വിവരം. ഇതാദ്യമായാണ് പൂര്‍ണമായും വനിതാവത്കരിച്ചുകൊണ്ടുള്ള ഒരു സര്‍ക്കാര്‍ ഓഫീസില്‍ രാജ്യത്ത് വരുന്നത്. തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രാലയമാണ് വനിതകള്‍ക്കായി മുനിസിപ്പല്‍ വരുന്ന കാര്യം അറിയിച്ചത്.
നഗരസഭയിലെ എല്ലാ സേവനങ്ങളും ഓഫീസില്‍ ലഭ്യമാകും. ഓഫീസിലെ ജീവനക്കാരും സ്ത്രീകള്‍ മാത്രമായിരിക്കും. രാജ്യത്തെ സ്വദേശി വനിതകള്‍ക്ക് കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് മുനിസിപ്പല്‍ ഓഫീസ് വനിതാവല്‍കരിക്കുന്നതെന്നാണ് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കുന്നത്.
ദേശീയ പരിവര്‍ത്തന പദ്ധതി, വിഷന്‍ 2030 എന്നീ പദ്ധതികള്‍ വഴി സ്ത്രീകള്‍ക്കു കൂടുതല്‍ തൊഴിലവസരം ലഭ്യമാക്കും. ഇത്തരത്തില്‍ സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായി വിവിധ പദ്ധതികള്‍ സഊദിയില്‍ ഇതിനോടകം തന്നെ നടപ്പിലാക്കിയിട്ടുണ്ട്. മദീനയ്ക്കു പുറമെ മറ്റ് പ്രവിശ്യകളിലേക്കും വനിത മുനിസിപ്പല്‍ ഓഫീസ് സജീവമാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Jeddah, Gulf, News, Women, Municipal office, Municipal office for women in Saudi.