ദഖീറത്ത് വനിത കോളജിന്റെ സേവനം മഹത്തരം: മുക്രി ഇബ്രാഹിം ഹാജി
Aug 2, 2012, 11:22 IST
ദുബൈ: കേരളത്തിലെ ക്യാമ്പസുകളില്‍ ഇന്ന് കാണുന്ന പ്രക്ഷോഭങ്ങളും സംഘര്‍ഷവും പതിവായ സഹചര്യത്തില്‍ മറ്റു ക്യാമ്പസുകളില്‍ നിന്ന് വ്യത്യസ്ഥമായി പെണ്‍കുട്ടികള്‍ക്ക് മാത്രമായി കോളജ് അനിവാര്യമാണെന്ന് മാലിക് ദിനാര്‍ പള്ളി ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് മുക്രി ഇബ്രാഹിം ഹാജി പറഞ്ഞു. ദഖീറത്ത് പ്രചാരണാര്‍ത്ഥം യു.എ. ഇയില്‍ എത്തിയ പ്രതിനിതികള്ക്ക് തളങ്കര വെസ്റ്റ് ഹില്‍ മുസ്ലിം വെല്‍ഫെയര്‍ അസോസിയേഷന് നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാടിന്റെ നിരന്തരമായ ആവശ്യം പരിഗണിച്ചാണ് ഒരു വര്‍ഷം മുമ്പ് തളങ്കരയില്‍ ദഖീറത്ത് വനിത കോളജിന് തുടക്കം കുറിച്ചത്. തളങ്കരയിലും പരിസരങ്ങളിലും വിദ്യാഭ്യാസ രംഗത്ത് അടുത്തിടെയായി പെണ്‍കുട്ടികള്‍ കൈവരിച്ചുവരുന്ന നേട്ടം പ്രശംസനീയമാണ്. മംഗലാപുരത്തും മറ്റും പോയി പഠിക്കുമ്പോഴുണ്ടാക്കുന്ന ബുദ്ധിമുട്ടുകളും പ്രയാസങ്ങളും പീഢനങ്ങളും ചെറുതല്ല. ഇത് ഒഴിവാക്കാനും ധാര്‍മികതയിലൂന്നിയ ചട്ടക്കൂട്ടില്‍ നിന്ന് കൊണ്ടുള്ള പഠന രീതികള്‍ പകര്ന്നുനല്കാനും ദഖീറത്ത് ആരംഭിച്ച വനിത കോളജിന് സാധിക്കുമെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു. യോഗത്തില്‍ ഹുസൈന് പടിഞ്ഞാര്‍ അദ്ധ്യക്ഷവഹിച്ചു. ദഖീറത്ത് സെക്രട്ടറി അമാനുല്ല, കരീം തളങ്കര, നാസര്‍ ഹാജി, ആശിഫ് ഇഖ്ബാല്‍, റസാഖ്, അസ്ലം മസ്കത്ത്, ബഷീര്‍ കല, ശബാദ് സറാഫ് എന്നിവര്‍ സംസാരിച്ചു. ജലാല്‍ തായല്‍ സ്വാഗതം പറഞ്ഞു.
Keywords: Gulf, Dubai, Mukkri Ibrahim Haji, Muslim Welfare Association, Thalangara West Hill, Dhaqeerath, College.