ഷാര്‍ജയില്‍ വാഹനാപകടത്തില്‍ മരിച്ച യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു
Jul 5, 2016, 13:42 IST
പൊയിനാച്ചി: (www.kasargodvartha.com 05.07.2016) ഷാര്‍ജയില്‍ വാഹനാപകടത്തില്‍ മരിച്ച പൊയിനാച്ചി സ്വദേശിയായ യുവാവിന്റെ മൃതദേഹം ചൊവ്വാഴ്ച രാവിലെ നാട്ടിലെത്തിച്ചു. പൊയ്നാച്ചി ചെറുകര കോളനിയിലെ അബൂബക്കറിന്റെ മകന് മുഹമ്മദ് കുഞ്ഞി (30) യുടെ മൃതദേഹമാണ് നാട്ടിലെത്തിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ മംഗളൂരു വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം രാവിലെ 6.30 മണിയോടെ ചെറുകരയിലെ വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു.
7.30 മണിയോടെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ചെറുകര ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ അടക്കം ചെയ്തു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ ഷാര്‍ജയില്‍ മിനി ലോറിയില്‍ പച്ചക്കറി വിതരണം ചെയ്യുന്നതിനിടെ പിറകോട്ടെടുത്ത കണ്ടെയ്നര്‍ ലോറിയിടിച്ചാണ് അപകടമുണ്ടായത്.
ഉടന്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. കുടുംബസമേതം ഷാര്‍ജയിലാണ് മുഹമ്മദ് കുഞ്ഞി താമസിച്ചിരുന്നത്. ജനുവരിയിയിലാണ് അവസാനമായി നാട്ടിലെത്തി തിരിച്ചുപോയത്. മുന്‍ ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും ഡി സി സി മെമ്പറുമായ മൊയ്തീന്‍കുട്ടി ഹാജി, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ഉണ്ണികൃഷ്ണന് പൊയിനാച്ചി, സുകുമാരന്‍ ആലിങ്കാല്‍ തുടങ്ങി നിരവധി പേര് അന്ത്യോപചാരമര്‍പ്പിക്കാന്‍ വീട്ടിലെത്തിയിരുന്നു.