ചികിത്സയില്‍ കഴിയുന്ന മുംബൈ സ്വദേശി നാട്ടിലെത്താന്‍ സഹായം തേടുന്നു
Nov 8, 2012, 13:07 IST
മക്ക: ഹജ്ജ് മിഷന്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുംബൈ സ്വദേശി നാട്ടിലെത്താന്‍ സഹായം തേടുന്നു. മുംബൈ സ്വദേശിയായ മുഹമ്മദ് സലീമാണ്(55) നാട്ടിലെത്താന്‍ വഴിതേടുന്നത്. രണ്ടു ദിവസം മുമ്പ് മക്ക അല്‍നൂര്‍ ആശുപത്രിക്ക് സമീപത്തുനിന്ന് വീല്‍ചെയറില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. വളരെ അവശനിലയിലായിരുന്ന ഇദ്ദേഹത്തിന്റെ ഇരുകാലുകളിലും മുറിവുകളുണ്ട്. വ്യക്തമായ രേഖകളൊന്നും കൈവശമില്ലാത്ത ഇദ്ദേഹം പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് സംസാരിച്ചിരുന്നത്.
മക്ക ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം പ്രവര്‍ത്തകരായ അഷ്‌റഫ് ഇരിട്ടി, അഷ്‌റഫ് തിരൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇദ്ദേഹത്തെ ഹജ്ജ് മിഷന്റെ ജറുവലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടു ദിവസത്തെ ചികിത്സയ്ക്ക് ശേഷം നിലമെച്ചപ്പെട്ടതിനെ തുടര്‍ന്നാണ് ഇദ്ദേഹത്തില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായത്. ഒമ്പതു മാസം മുമ്പ് ഡ്രൈവര്‍ വിസയിലാണ് താന്‍ മക്കയിലെത്തിയതെന്ന് മുഹമ്മദ് സലിം പറഞ്ഞു.
മാസങ്ങള്‍ ജോലി ചെയ്തിട്ടും ശമ്പളം ലഭിക്കാത്തതിനെ ചോദ്യം ചെയ്തപ്പോള്‍ സ്‌പോണ്‍സര്‍ മര്‍ദ്ദിച്ചതായും ഇദ്ദേഹം പറയുന്നു. പരിക്കേറ്റ് അവശനായ ഇദ്ദേഹത്തെ സ്‌പോണ്‍സര്‍ തന്നെയാവും വീല്‍ചെയറില്‍ കൊണ്ടുവന്നു തള്ളിയതെന്നാണ് കരുതുന്നത്. അസുഖം ഭേദമായ ശേഷം സുമനസുകളുടെ സഹായത്താല്‍ നാട്ടിലേക്കു മടങ്ങാനാവുമെന്ന പ്രതീക്ഷയിലാണ് മുഹമ്മദ് സലിം. കോണ്‍സുലേറ്റ് വെല്‍ഫയര്‍ വിഭാഗം പ്രതിനിധി റിയാദ് ജീലാനി ആവശ്യമായ ചികിത്സ നല്‍കാന്‍ ആശുപത്രി ജീവനക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Keywords: Mohammed Saleem, Treatments, Hajj, Mission, Hospital, Makha, Help, Gulf, IFF, Malayalam news