യുഎഇയുടെ കിഴക്കന്‍ തീരങ്ങളില്‍ കനത്ത മഴ; നിരവധി പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു
ഖാസിം ഉടുമ്പുന്തല
ശാര്‍ജ: (www.kasargodvartha.com 08.08.2021) യു എ ഇയുടെ കിഴക്കന്‍ തീരങ്ങളില്‍ മഴ ശക്തമാവുന്നു. ഒട്ടേറെ പ്രദേശങ്ങള്‍ ശനിയാഴ്ച പെയ്ത കനത്ത മഴയില്‍ ഒറ്റപ്പെട്ടു. വാദികളും റോഡുകളും മഴവെള്ളത്തില്‍ മുങ്ങി. ശക്തമായ മഴയില്‍ മലഞ്ചെരുവുകളില്‍ നിന്ന് വെള്ളച്ചാട്ടംപോലെ ചെറുനദികള്‍ രൂപപ്പെട്ടു.
റാസല്‍ഖൈമ, ശാര്‍ജയുടെ ചില പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ അതിശക്തമായ മഴയാണ് ലഭിച്ചതെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു. ഒമാന്‍ ബോര്‍ഡര്‍ പങ്കിടുന്ന പ്രദേശങ്ങളിലും അതി ശക്തമായ മഴയാണ് ലഭിച്ചത്.
കനത്ത മഴയില്‍ താഴ്ന്ന മേഖലകള്‍ വെള്ളത്തില്‍ മുങ്ങുകയും ദൂരക്കാഴ്ച കുറഞ്ഞത് വാഹന ഗതാഗതത്തെ ബാധിക്കുകയും ചെയ്തു.
അതേസമയം, കിഴക്കന്‍ തീരങ്ങളില്‍ മഴ ശക്തമാകുമ്പോള്‍ യു എ ഇയുടെ മറ്റുഭാഗങ്ങളില്‍ കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. അന്തരീക്ഷ ഈര്‍പ്പത്തിലുണ്ടായ അതീവ വര്‍ധനയും പകല്‍സമയങ്ങളില്‍ പുറത്തിറങ്ങുന്നതില്‍നിന്ന് ജനങ്ങളെ പിന്തിരിപ്പിക്കുന്നു.
Keywords: News, World, Gulf, Rain, Sharjah, Climate, Oman, Top-Headlines, More rain and flooding over UAE's east coast, Reported by Qassim Udumpunthalaسيوح خضيرة المنطقة الوسطى #الشارقة حالياً #المركز_الوطني_للأرصاد #أمطار_الخير #أصدقاء_المركز_الوطني_للأرصاد #حالة_الطقس #حالة_جوية #هواة_الطقس pic.twitter.com/9Jm9BVgMAk
— المركز الوطني للأرصاد (@NCMS_media) August 7, 2021