city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

യു എ ഇയുടെ സ്വന്തം സാറ്റ്‌ലൈറ്റ് ഒരുങ്ങുന്നു, ഖലീഫസാറ്റിന്റെ നിര്‍മാണം പുരോഗമിക്കുന്നു

ദുബൈ:(www.kasargodvartha.com 04/02/2018) യു എ ഇയുടെ സ്വന്തം സാറ്റ്‌ലൈറ്റ് ഒരുങ്ങുന്നു. യു എ ഇ തദ്ദേശീയമായി നിര്‍മ്മിക്കുന്ന കൃത്രിമോപഗ്രഹം ഖലീഫാസാറ്റിന്റെ നിര്‍മാണ പുരോഗതി വിലയിരുത്താന്‍ യു എ ഇ വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം നേരിട്ടെത്തി. മുഹമ്മദ് ബിന്‍ റാശിദ് സ്‌പേസ് സന്റെര്‍ (എം ബി ആര്‍ എസ് സി) സന്ദര്‍ശിച്ച് നിര്‍മാണപുരോഗതി വിലയിരുത്തിയ അദ്ദേഹം ഖലീഫസാറ്റിന്റെ നിര്‍മാണത്തിന് നേതൃത്വം നല്‍കിയ ശാസ്ത്രജ്ഞരെ അനുമോദിച്ചു.

ഖലീഫസാറ്റ് യു എ ഇക്കും അറബ് ജനതക്കും മാത്രമല്ല ലോകത്തെ മനുഷ്യര്‍ക്ക് മുഴുവര്‍ ഗുണം ചെയ്യുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എംബിആര്‍എസ്‌സി ചെയര്‍മാന്‍ ഹമദ് ഉബൈദ് അല മന്‍സൂരിയുടെ നേതൃത്വത്തില്‍ ശൈഖ് മുഹമ്മദിന് സ്വീകരണം നല്‍കി. സെന്റര്‍ ചുറ്റിനടന്ന് കണ്ട അദ്ദേഹത്തിന് ഖലീഫസാറ്റിന്റെ പ്രത്യേകതകള്‍ ശാസ്ത്രജ്ഞര്‍ വിശദീകരിച്ചുകൊടുത്തു.

യു എ ഇയുടെ സ്വന്തം സാറ്റ്‌ലൈറ്റ് ഒരുങ്ങുന്നു, ഖലീഫസാറ്റിന്റെ നിര്‍മാണം പുരോഗമിക്കുന്നു

ദുബൈ ഒന്ന്, ദുബൈ രണ്ട് എന്നീ ഉപഗ്രഹങ്ങള്‍ക്ക് ശേഷം എംബിആര്‍എസ്‌സി സ്വന്തമാക്കുന്ന മൂന്നാമത് ഉപഗ്രഹമാണ് ഖലീഫാസാറ്റ്. നിര്‍മാണം പൂര്‍ത്തിയാക്കി പരീക്ഷണങ്ങളും കഴിഞ്ഞാല്‍ ഉപഗ്രഹം ജപ്പാനിലേക്ക് കൊണ്ടുപോകും. മിറ്റ്‌സുബിഷിയുടെ റോക്കറ്റിലായിരിക്കും ഇത് ബഹിരാകാശത്ത് എത്തിക്കുക. ഭൂമിയില്‍ നിന്ന് 613 കിലോമീറ്റര്‍ അകലെയായിരിക്കും ഇതിന്റെ സ്ഥാനം. 2013 ലാണ് ഖലീഫസാറ്റ് പദ്ധതിക്ക് തുടക്കം കുറിച്ചത്. വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന ഉയര്‍ന്ന നിലവാരമുള്ള ചിത്രങ്ങള്‍ എടുക്കാന്‍ ശേഷിയുള്ള കാമറ ഘടിപ്പിച്ച ഉപഗ്രഹമാണിത്.

അറബ് രാജ്യങ്ങളില്‍ വിദേശ സഹായമില്ലാതെ ഉപഗ്രഹം നിര്‍മിക്കാന്‍ കഴിവ് നേടിയ എഞ്ചിനീയര്‍മാര്‍ യു എ ഇയിലെയാണെന്ന് അദ്ദേഹം പറഞ്ഞു. ബഹിരാകാശ സാങ്കേതികവിദ്യയില്‍ രാജ്യത്തെ യുവതലമുറ കൈവരിച്ച ഉയര്‍ന്ന നിലവാരമാണ് ഇത് സൂചിപ്പിക്കുന്നത്. ശാസ്ത്രസാങ്കേതിക രംഗത്തിന്റെ ഭാവി വികാസത്തിന് ശക്തമായ അടിത്തറയിടാന്‍ ഇത് ഉപകരിക്കുമെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. ബഹിരാകാശ വിപണിയില്‍ യു എ ഇയുടെ വളര്‍ച്ച കരുത്തുറ്റതാണ്. ഇത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥക്കും ഗുണം ചെയ്യും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Dubai, Top-Headlines, Gulf, UAE, Technology, Satellite, Scientist, Visit, Mohammad inspects 100% UAE-made KhalifaSat

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia