മൊഗ്രാല്‍ ഫ്രണ്ട്‌സ് ക്ലബ്ബ് ഗള്‍ഫ് കമ്മിറ്റി പ്രവാസി പ്രതിഭാ പുരസ്‌കാരം സമ്മാനിച്ചു
Dec 14, 2015, 10:30 IST
ദുബൈ: (www.kasargodvartha.com 14/12/2015) മാധ്യമ പ്രവര്‍ത്തകന്‍ സാദിഖ് കാവില്‍, ഫ്രീ ലാന്‍ഡ്‌സ് ഫോട്ടോഗ്രാഫര്‍ ഇക്ബാല്‍ പള്ളം എന്നിവര്‍ക്ക് മൊഗ്രാല്‍ ഫ്രണ്ട്‌സ് ക്ലബ്ബ് ഗള്‍ഫ് കമ്മിറ്റിയുടെ പ്രവാസി പ്രതിഭാ പുരസ്‌കാരം അല്‍ അത്ബൂര്‍ ചെയര്‍മാന്‍ ഇക്ബാല്‍ അബ്ദുല്‍ ഹമീദ് സമ്മാനിച്ചു. യു.എം മുജീബ് മൊഗ്രാല്‍, ഹമീദ് സ്പിക് എന്നിവര്‍ ഇരുവരെയും പൊന്നാട അണിയിച്ച് ആദരിച്ചു.
മനുഷ്യ നന്മകള്‍ തിരിച്ചറിയുന്ന സൗഹാര്‍ദത്തിന്റെ വക്താക്കളാകാന്‍ യുവാക്കള്‍ തയ്യാറാകണമെന്ന് അവാര്‍ഡ് ഏറ്റുവാങ്ങി സാദിഖ് കാവില്‍ അഭിപ്രായപ്പെട്ടു. വര്‍ഗീയ വിഷം ചീറ്റുന്ന ജാതി കോമരങ്ങള്‍ ഉറഞ്ഞുതുള്ളുന്ന കേരളത്തില്‍ മനുഷ്യ സ്‌നേഹത്തിന്റെ നന്മ വറ്റാത്ത വാര്‍ത്തകളാണ് ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്നത്. ഇത് തുടരണം, ഇതിനായി യുവാക്കളുടെ കൂട്ടായ്മകള്‍ വളര്‍ന്നുവരികയും ഈ ദുഷിച്ച പ്രവണതയ്‌ക്കെതിരെ ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും വേണമെന്നും സാദിഖ് കാവില്‍ പറഞ്ഞു.
ദുബൈ ദേര റഫീ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ അഷ്‌റഫ് കര്‍ള അധ്യക്ഷത വഹിച്ചു. സെഡ്.എ മൊഗ്രാല്‍ സ്വാഗതം പറഞ്ഞു. സ്പിക് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ കെ.എം ഹമീദ് സ്പിക് ഉദ്ഘാടനം ചെയ്തു. കെ.എ അബ്ദുര്‍ റഹ് മാന്‍, ഡോ. ഇസ്മാഈല്‍, എം.ജി അബ്ദുര്‍ റഹ് മാന്‍, മന്‍സൂര്‍ പെര്‍വാഡ്, ഷാജഹാന്‍ എ.എം, ഷക്കീല്‍ അബ്ദുല്ല, ഹസീബ് എം, മിര്‍ഷാദ് കടവത്ത്, സൈഫുദ്ദീന്‍ കെ.എം, അസ്ഹര്‍ കടവത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു. ജംഷീദ് എം.എ നന്ദി പറഞ്ഞു.
Keywords: Mogral, Club, Award, Gulf, Dubai, Mogral Friends Club, Sadiq Kavil, Iqbal Pallam.