ലഹരി മുക്ത നാടിനായി ജനകീയ കൂട്ടായ്മകളുണ്ടാവണം: എം ജെ എം
Sep 16, 2017, 18:10 IST
ദുബൈ: (www.kasargodvartha.com 16.09.2017) ലഹരി വസ്തുക്കളുടെ വില്‍പനയും ഉപഭോഗവും നിയന്ത്രണാതീതമായി വ്യാപിച്ചുകൊണ്ടിരിക്കുകയാണെന്നും സാമൂഹിക വിപത്തായി മാറുന്ന ഈ ലഹരി മാഫിയകള്‍ക്കെതിരെ ശക്തമായ ജനകീയ കൂട്ടായ്മകള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും നെല്ലിക്കട്ട മുഹ്യുദ്ദീന്‍ ജമാഅത്ത് കമ്മിറ്റിയുടെ പ്രവാസ ഘടകമായ എം ജെ എം ജി സി സി ആഹ്വാനം ചെയ്തു.
ജി സി സി രാജ്യങ്ങളില്‍ പ്രവാസികളായ നെല്ലിക്കട്ട നിവാസികളുടെ ഓണ്‍ലൈന്‍ കൂട്ടായ്മയാണ് എം ജെ എം ജി സി സി. ഒരു വര്‍ഷം മുമ്പ് നൂറില്‍ പരം അംഗങ്ങളെ ചേര്‍ത്തു കൊണ്ട് രൂപീകൃതമായ സംഘടനയുടെ വാര്‍ഷിക ജനറല്‍ ബോഡിയാണ് ലഹരി മുക്ത നാടിന് വേണ്ടി കൈകോര്‍ക്കാന്‍ ആഹ്വാനം ചെയ്തത്.
പി സി അബൂബക്കറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വാര്‍ഷിക ജനറല്‍ ബോഡി മുഹമ്മദ് കുഞ്ഞി കെ എ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ഷെരീഫ് ബി എ പൈക്ക സ്വാഗതം പറഞ്ഞു. കമ്മിറ്റിയുടെ ഒരുവര്‍ഷത്തെ പ്രവര്‍ത്തന റിപോര്‍ട്ട് ചര്‍ച്ചകള്‍ക്ക് ശേഷം യോഗം അംഗീകരിച്ചു. യോഗത്തില്‍ വരുംവര്‍ഷത്തേക്കുള്ള പുതിയ സാരഥികളെ തിരഞ്ഞെടുത്തു.
മുഹമ്മദ് കുഞ്ഞി കെ എം പ്രസിഡന്റ്, ഷെരീഫ് ബി എ പൈക്ക ജനറല്‍ സെക്രട്ടറി, നംസീര്‍ നെല്ലിക്കട്ട ട്രഷറര്‍ എന്നിവരെ തിരഞ്ഞെടുത്തു. സഹഭാരവാഹികള്‍: ഐ പി എം ഇബ്രാഹിം, അബ്ദുല്ല പൊട്ടിപ്പലം, നാസര്‍ മലബാര്‍, അബൂബക്കര്‍ പി സി, ശക്കിര്‍ കാട്ടുകൊച്ചി, അബു എന്‍ എ, ഫൈസല്‍ ബി എ, ഹമീദ് ബി എ, ഉമര്‍ മണ്ഡലിക്കാട്, ലത്വീഫ് ബി എ, സക്കരിയ നെല്ലിക്കട്ട, ഹാരിസ് തൈവളപ്പ്, ഹനി മലബാര്‍, ശിഹാബ് ഫോറസ്റ്റ്. കമ്മിറ്റി ട്രഷറര്‍ നംസീര്‍ നെല്ലിക്കട്ട നന്ദി പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Dubai, Gulf, Committee, Office- Bearers, Meeting, Nellikatta, MJM, GCC.