Arrested | ഖത്വര്‍ കറന്‍സിയെ അവഹേളിച്ച് വീഡിയോ പോസ്റ്റ് ചെയ്ത സംഭവം; 2 പേര്‍ അറസ്റ്റില്‍
ദോഹ: (www.kasargodvartha.com) ഖത്വര്‍ കറന്‍സിയെ അവഹേളിച്ച് വീഡിയോ പോസ്റ്റ് ചെയ്ത സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തു. വീഡിയോയിലുള്ളയാളെയും ഇത് ചിത്രീകരിച്ചയാളെയുമാണ് അറസ്റ്റ് ചെയ്തതെന്നും ഇരുവരെയും ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച ഒരു വീഡിയോയെ തുടര്‍ന്നാണ് നടപടി. പിടിയിലായ വ്യക്തി ഖത്തര്‍ കറന്‍സിയെ അവഹേളിക്കുന്നതും ബഹുമാനമില്ലാതെ കൈകാര്യം ചെയ്യുന്നതുമാണ് വീഡിയോയിലുള്ളത്. ഇതിനെ തുടര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നും മന്ത്രാലയം വ്യക്തമാക്കി.
അതേസമയം ഖത്വറിന്റെ ദേശീയ ചിഹ്നം വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് നിരോധിച്ചു. ഖത്വര്‍ വാണിജ്യ, വ്യവസായ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. വാണിജ്യ ശാലകളിലും അവയുടെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലും ദേശീയ ചിഹ്നത്തിന്റെ ഉപയോഗം, വില്‍പന, പ്രചാരണം എന്നിവ പാടില്ല. വ്യാപാരികളും സ്റ്റോര്‍ മാനേജര്‍മാരും ഉത്തരവ് പാലിക്കണം.
ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കും. ഉത്തരവ് പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ബന്ധപ്പെട്ട അധികൃതരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും മന്ത്രാലയം അറിയിച്ചു. സെപ്തംബര്‍ 15നാണ് ഖത്തറിന്റെ പുതിയ ദേശീയ ചിഹ്നം പുറത്തിറക്കിയത്.
Keywords: Doha, news, Qatar, Gulf, World, Top-Headlines, arrest, Crime, Ministry officials arrest two for insulting Qatari currency.