city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മാധ്യമപ്രവര്‍ത്തകരുടെ പുസ്തകങ്ങള്‍ പ്രകാശനം ചെയ്യും

ദുബൈ: (www.kasargodvartha.com 03.11.2014) നവംബര്‍ അഞ്ചു മുതല്‍ 11 വരെ ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ നടക്കുന്ന ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ യുഎഇയിലെ മലയാളി മാധ്യമപ്രവര്‍ത്തകരുടെ പുസ്തകങ്ങള്‍ അവതരിപ്പിക്കപ്പെടും. പി.പി. ശശീന്ദ്രന്‍ (മാതൃഭൂമി ദിനപത്രം), ഇ.എം. അഷ്‌റഫ് (കൈരളി ടിവി), കെ.എം.അബ്ബാസ് (സിറാജ് ദിനപത്രം), സാദിഖ് കാവില്‍ (മലയാള മനോരമ), മനു റഹ്മാന്‍ (സിറാജ്), ഷാബു കിളിത്തട്ടില്‍ (ഹിറ്റ് എഫ്എം) റഫീക്ക് ഉമ്പാച്ചി (ചന്ദ്രിക) എന്നിവരുടെ പുസ്തകങ്ങള്‍ വിവിധ ദിവസങ്ങളിലായി പ്രകാശനം ചെയ്യും.

അരക്ഷിത പ്രവാസത്തിന്റെ കഥ പറയുന്ന സാദിഖ് കാവിലിന്റെ ഔട്ട്പാസ് എന്ന നോവല്‍ ഏഴിന് വൈകിട്ട് നാലര മണിക്ക് പുസ്തകമേളയിലെ ബുക് ഫോറം ഹാളില്‍ പ്രമുഖ സാഹിത്യകാരന്‍ സേതു പ്രകാശനം ചെയ്യും. ഡിസി ബുക്‌സ് ആണ് പ്രസാധകര്‍. പി.പി. ശശീന്ദ്രന്റെ ലേഖന സമാഹാരം ഈന്തപ്പനച്ചോട്ടില്‍ അഞ്ചര മണി മുതല്‍ ആറ് മണി വരെ ലിറ്റററി ഫോറത്തില്‍ രാഷ്ട്രീയ നേതാവും എഴുത്തുകാരനുമായ എം.പി. വീരേന്ദ്രകുമാര്‍ പ്രകാശനം ചെയ്യും. മാതൃഭൂമി ബുക്‌സ് ആണ് പ്രസാധകര്‍.
മാധ്യമപ്രവര്‍ത്തകരുടെ പുസ്തകങ്ങള്‍ പ്രകാശനം ചെയ്യും

കൈരളി ബുക്‌സ് പ്രസിദ്ധീകരിച്ച, വാര്‍ത്താലോകത്തിന്റെ അകംപൊരുള്‍ വിശദീകരിക്കുന്ന ഷാബു കിളിത്തട്ടിലിന്റെ ലേഖന സമാഹാരം സ്‌പെഷ്യല്‍ ന്യൂസ് ആറര മുതല്‍ ഏഴ് വരെ ലിറ്ററേച്ചര്‍ ഫോറം ഹാളില്‍ പ്രകാശനം ചെയ്യും. കെ.എം. അബ്ബാസിന്റെ കഥകളുടെ ഇംഗ്ലീഷ് വിവര്‍ത്തനമായ ദ് ഡെസേര്‍ട്ട് ഒന്‍പതിന് വൈകിട്ട് നാലര മണി മുതല്‍ അഞ്ചര മണി വരെ ലിറ്ററേച്ചര്‍ ഫോറം ഹാളിലാണ് അവതരിപ്പിക്കുക. ഇ.എം. അഷറഫിന്റെ വൈക്കം മുഹമ്മദ് ബഷീറിനെക്കുറിച്ചുള്ള പുസ്തകം ആറ് മുതല്‍ ഏഴ് വരെ ഇതേ ഹാളില്‍ പ്രകാശനം ചെയ്യും. കെ.എം. അബ്ബാസിന്റെ പ്രവാസ അനുഭവക്കുറിപ്പുകളായ കാഴ്ച: കടല്‍ കടന്നപ്പോള്‍ മേളയുടെ സമാപന ദിവസമായ 15ന് വൈകിട്ട് നാലര മുതല്‍ അഞ്ചര  വരെ ലിറ്ററേച്ചര്‍ ഫോറം ഹാളില്‍ ചര്‍ച്ച ചെയ്യും. 13ന് നാലര മുതല്‍ അഞ്ചര വരെ അബ്ബാസിന്റെ കഥകളെക്കുറിച്ചുള്ള ചര്‍ച്ചയും ഇതേ ഹാളില്‍  നടക്കും.

യുഎഇയിലെ മറ്റ് ഒട്ടേറെ എഴുത്തുകാരുടെ പുസ്തകങ്ങളുടെ പ്രകാശനവും മേളയില്‍ നടക്കും. സത്യന്‍ മാടാക്കര, സുറാബ്, ഒ.എം. അബൂബക്കര്‍, സലീം അയ്യനത്ത്, വെള്ളിയോടന്‍, റഫീഖ് മേമുണ്ട, ഐഷാ ബക്കര്‍, അഷ്‌റഫ് പേങ്ങാട്ടയി, ഹാറൂണ്‍ കക്കാട്, സി.വി. രവീന്ദ്രനാഥ്, റബേക്ക മേരി ജോണ്‍, ബാലചന്ദ്രന്‍ തെക്കന്‍ മാര്‍, സി. മുഹമ്മദ്, സജീവ് എടത്താടന്‍ എന്നിവരുടെ എന്നിവരുടെ പുസ്തകങ്ങളും പ്രകാശനം ചെയ്യും.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Media Worker, Book-release, Dubai, Gulf, Sadique Kavil, PP Shasheendran, EM Ashraf, KM Abbas, Shabu Kilithattil, Rafeeque Umbachi. 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia