മാപ്പിള കലാ അക്കാദമി കുവൈറ്റ് ചാപ്റ്റര്‍ രൂപീകരിച്ചു
May 15, 2013, 20:26 IST
കുവൈത്ത്: മാപ്പിള കലാ അക്കാദമി കുവൈറ്റ് ചാപ്റ്റര്‍ രൂപീകരിച്ചു. കവിയും കലാകാരനും മാപ്പിള പാട്ടെഴുത്തുകാരനുമായ അഷ്‌റഫ് കാളത്തോടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന രൂപികരണയോഗം വി.എസ്. നജീബ് ഉദ്ഘാടനം ചെയ്തു.
കാലത്തിന്റെ മിടിപ്പുകള്‍ തിരിച്ചറിയാത്ത ഒരു കലയും നിലനില്‍ക്കില്ല. സാമൂഹ്യ വിപ്ലവം ഉണ്ടാക്കിയ മാപ്പിളപ്പാട്ടുകള്‍ ഇന്ന് വെറും പ്രേമം എന്ന വിഷയത്തില്‍ ഒതുങ്ങി നില്‍ക്കുകയാണ്. ഇതില്‍ നിന്ന് പുറത്തുകടന്നു കാലത്തോട് സംവദിക്കുന്ന പശ്ചാത്തലം മാപ്പിളപ്പാട്ടില്‍ ഉള്‍പ്പെടുത്തണം. സമകാലീന പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന ജീവിതത്തോട് അടുത്തുനില്‍ക്കുന്ന സംഗീത ശാഖ ആയിരിക്കണം മാപ്പിളപ്പാട്ടെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ വി.എസ്. നജീബ് പറഞ്ഞു. മാപ്പിള കലാ അക്കാദമി കുവൈറ്റ് ചാപ്റ്ററിനെ കുറിച്ച് ഹബീബുല്ല മുറ്റിച്ചൂര്‍ വിശദീകരിച്ചു.
അഷ്‌റഫ് കാളത്തോട് ചെയര്‍മാനായി 21 പേരടങ്ങുന്ന മാപ്പിള കലാ അക്കാദമി കുവൈറ്റ് ചാപ്റ്ററിന്റെ പ്രവര്‍ത്തക കമ്മിറ്റി രൂപികരിച്ചു. പ്രസിഡന്റായി ഹബീബുല്ല മുറ്റിച്ചൂരിനെയും, ജനറല്‍ സെക്രട്ടറിയായി റാഫി കല്ലായിയെയും, ട്രഷററായി നൗഫല്‍ കെ. വിയെയും തെരഞ്ഞെടുത്തു.
അന്‍വര്‍ സാരങ്കി, അബ്ദുല്‍ ഗഫൂര്‍ കൊയിലാണ്ടി, യാസര്‍ കരിങ്കല്ലത്താണി(വൈസ് പ്രസിഡന്റുമാര്‍), ഷാജു കെ. പൗലോസ്, ഹമീദ് മാതൂര്‍, നൗഫല്‍ എം.എം, റാഫി കാലിക്കറ്റ്, സമീര്‍ കോഴിക്കോട്(സെക്രട്ടറിമാര്‍), ഓഡിറ്ററായി ജാഫര്‍ പാലാഴിയെയും പ്രോഗ്രാം കോര്‍ഡിനേറ്ററായി ഗഫൂര്‍ പാപ്പിനിശേരിയെയും തെരഞ്ഞെടുത്തു.
എക്‌സികൂട്ടിവ് അംഗങ്ങളായി അനില്‍ ആറ്റുവ, നാസര്‍, റസാഖ്, സുള്‍ഫിക്കര്‍, അബ്ദുര്‍ റഹ്മാന്‍, ജസിം എന്നിവരെ തിരഞ്ഞെടുത്തു. നൗഫല്‍ സ്വാഗതവും, റാഫി കല്ലായി നന്ദിയും പറഞ്ഞു.
കാലത്തിന്റെ മിടിപ്പുകള്‍ തിരിച്ചറിയാത്ത ഒരു കലയും നിലനില്‍ക്കില്ല. സാമൂഹ്യ വിപ്ലവം ഉണ്ടാക്കിയ മാപ്പിളപ്പാട്ടുകള്‍ ഇന്ന് വെറും പ്രേമം എന്ന വിഷയത്തില്‍ ഒതുങ്ങി നില്‍ക്കുകയാണ്. ഇതില്‍ നിന്ന് പുറത്തുകടന്നു കാലത്തോട് സംവദിക്കുന്ന പശ്ചാത്തലം മാപ്പിളപ്പാട്ടില്‍ ഉള്‍പ്പെടുത്തണം. സമകാലീന പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന ജീവിതത്തോട് അടുത്തുനില്‍ക്കുന്ന സംഗീത ശാഖ ആയിരിക്കണം മാപ്പിളപ്പാട്ടെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ വി.എസ്. നജീബ് പറഞ്ഞു. മാപ്പിള കലാ അക്കാദമി കുവൈറ്റ് ചാപ്റ്ററിനെ കുറിച്ച് ഹബീബുല്ല മുറ്റിച്ചൂര്‍ വിശദീകരിച്ചു.
അഷ്‌റഫ് കാളത്തോട് ചെയര്‍മാനായി 21 പേരടങ്ങുന്ന മാപ്പിള കലാ അക്കാദമി കുവൈറ്റ് ചാപ്റ്ററിന്റെ പ്രവര്‍ത്തക കമ്മിറ്റി രൂപികരിച്ചു. പ്രസിഡന്റായി ഹബീബുല്ല മുറ്റിച്ചൂരിനെയും, ജനറല്‍ സെക്രട്ടറിയായി റാഫി കല്ലായിയെയും, ട്രഷററായി നൗഫല്‍ കെ. വിയെയും തെരഞ്ഞെടുത്തു.
മാപ്പിള കലാ അക്കാദമി കുവൈറ്റ് ചാപ്റ്റര്‍ അംഗങ്ങള്‍ |
എക്‌സികൂട്ടിവ് അംഗങ്ങളായി അനില്‍ ആറ്റുവ, നാസര്‍, റസാഖ്, സുള്‍ഫിക്കര്‍, അബ്ദുര്‍ റഹ്മാന്‍, ജസിം എന്നിവരെ തിരഞ്ഞെടുത്തു. നൗഫല്‍ സ്വാഗതവും, റാഫി കല്ലായി നന്ദിയും പറഞ്ഞു.
Keywords: Mappila kala academy, Kuwait chapter, Inauguration, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News