വിസ പുതുക്കുന്നതിനായി ഒമാനിലെത്തിയ മലയാളികളുള്‍പെട്ട നൂറിലേറെ പേര്‍ കുടുങ്ങി; ട്രാവല്‍ ഏജന്റുമാര്‍ ചതിച്ചതാണെന്ന് പ്രവാസികള്‍
Dec 30, 2017, 20:55 IST
ഒമാന്‍: (www.kasargodvartha.com 30.12.2017) വിസ പുതുക്കുന്നതിനായി ഒമാനിലെത്തിയ മലയാളികളുള്‍പെട്ട നൂറിലേറെ പേര്‍ ഒമാനിലെ അല്‍ ബുറൈമിയില്‍ കുടുങ്ങി. മൂടല്‍ മഞ്ഞു കാരണം ഫ്‌ളൈറ്റുകള്‍ക്ക് സര്‍വീസ് നടത്താന്‍ കഴിയാത്തതിനാല്‍ മൂന്നു ബസുകളിലും രണ്ട് വാനിലുമായി ഒമാനിലെ ഹത്ത അതിര്‍ത്തി വഴി അല്‍ ബുറൈമിയില്‍ എത്തുകയായിരുന്നു. ഒമാന്‍ കമ്പനിയുടെ ജീവനക്കാരാണ് ഇവരെ ഒമാനിലെത്തിച്ചത്.
മലയാളികളും ഫിലിപ്പൈന്‍, നൈജീരിയ തുടങ്ങി മിക്ക രാജ്യങ്ങളിലെയും ആളുകള്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. അല്‍ ബുറൈമിയില്‍ ഇറങ്ങുമ്പോള്‍ തന്നെ ഇവരുടെ പാസ്‌പോര്‍ട്ടുകള്‍ കൊണ്ടുപോയവര്‍ വാങ്ങിവെച്ചിരുന്നു. അവിടെയെത്തി വിസ മാറ്റിയെങ്കിലും ഇവര്‍ക്ക് തിരിച്ചുപോകാന്‍ കൂടുതല്‍ തുക ആവശ്യപ്പെട്ടതോടെയാണ് പലരും ഒമാനില്‍ തന്നെ കുടുങ്ങിയത്. നേരത്തെ പറഞ്ഞ തുകയ്ക്കു തന്നെ തിരിച്ചുപോകണമെങ്കില്‍ ചൊവ്വാഴ്ച വരെ കാത്തുനില്‍ക്കണമെന്നാണ് ഇവരോട് ഒമാനികള്‍ ആവശ്യപ്പെട്ടത്.
ഒമാനില്‍ തങ്ങുന്ന ഓരോ ദിവസവും 55 ദിര്‍ഹം നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഇവര്‍ ഒമാനിലേക്ക് പോകുമ്പോള്‍ 150 ദിര്‍ഹം മാത്രമേ ആവശ്യപ്പെട്ടിരുന്നുള്ളൂ. എന്നാല്‍ 500 രൂപ എക്‌സിറ്റടിച്ചപ്പോഴാണ് ഇവര്‍ക്ക് തിരിച്ചുപോകാന്‍ ദിവസങ്ങളോളം കാത്തിരിക്കണമെന്ന് കൊണ്ടുപോയവര്‍ പറഞ്ഞത്.
സ്ത്രീകളും കുട്ടികളുമടക്കം കുടുംബാംഗങ്ങള്‍ വരെ ഇവര്‍ക്കൊപ്പമുണ്ടായിരുന്നുവെന്ന് കാഞ്ഞങ്ങാട് സ്വദേശിയായ എല്‍ കെ മുന്ന കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ഇവര്‍ തങ്ങിയിരുന്ന സ്ഥലത്തെ കാന്റീന്‍ നടത്തിപ്പുകാര്‍ പറഞ്ഞത് ഇവരുടെ സ്ഥിരം തട്ടിപ്പാണിതെന്നാണ്. കൂടുതല്‍ പണം പിടുങ്ങുക എന്ന ഉദ്ദേശത്തോടെയാണ് ഇവരെ മനപൂര്‍വ്വം കഷ്ടപ്പെടുത്തുന്നത്. കൂടുതല്‍ പണം നല്‍കിയ കുറച്ചുപേരെ ഒരു ബസില്‍ കയറ്റി വിട്ടിരുന്നു. ഇതിനിടയില്‍ മസ്‌കത്ത് എയര്‍പോര്‍ട്ടു വഴി ദുബൈയിലേക്ക് എത്തിക്കാമെന്ന് പറഞ്ഞതിനെ തുടര്‍ന്ന് പലരും ക്യൂ നിന്നെങ്കിലും 1,500 ദിര്‍ഹം ഉള്ളവര്‍ മാത്രമേ എത്തേണ്ടതുള്ളൂവെന്ന് പറഞ്ഞതോടെ പലരും നിരാശരായി അവിടെ തന്നെ തങ്ങുകയാണ്. നാഷണല്‍ ഡേ ദിനത്തിലും ഇതേ രീതിയില്‍ പലരെയും കൊണ്ടുപോയി ചതിച്ചിരുന്നതായി ഇവര്‍ തങ്ങിയ ഹോട്ടലിനടുത്തുള്ളവര്‍ പറഞ്ഞിരുന്നു.
അന്ന് ചതിക്കപ്പെട്ടവര്‍ ഒമാന്‍ പോലീസില്‍ പരാതി നല്‍കിയപ്പോള്‍ പോലീസും ഇവര്‍ക്കൊപ്പം നിന്ന് വിസ മാറ്റാനെത്തിയവരെ ക്രൂഷിക്കുകയായിരുന്നു. ബേക്കല്‍ സ്വദേശിയും അല്‍ കുര്‍സില്‍ സൂപ്പര്‍ മാര്‍ക്കറ്റ് നടത്തുകയും ചെയ്യുന്ന അന്തു, ആരിക്കാടി സ്വദേശി തുടങ്ങിയവരാണ് കഷ്ടത്തിലായി പലര്‍ക്കും ആശ്വാസം പകര്‍ന്നത്. കുട്ടനാട്ടിലെ ശൈനി എന്ന യുവതി ഇവരുടെ കമ്പനിയില്‍ പരാതി അറിയിച്ചപ്പോള്‍ ടാക്‌സി പിടിച്ചെത്താനാണ് നിര്‍ദേശിച്ചത്. എന്നാല്‍ കൈയ്യില്‍ പണമില്ലാത്തതിനാല്‍ അവരും അവിടെ തന്നെ തങ്ങുകയാണ്.
ബസ് വഴി റോഡ് മാര്‍ഗമോ മറ്റോ ആരും വിസ പുതുക്കുന്നതിനായി ഒമാനിലേക്ക് പോകരുതെന്നാണ് ചതിയില്‍പെട്ടവര്‍ പറയുന്നത്. ഒന്നുകില്‍ നാട്ടില്‍പോയി വിസ പുതുക്കിവരണം. ഇല്ലെങ്കില്‍ ഫ്‌ളൈറ്റ് വഴി ഒമാനിലേക്ക് പോകണമെന്നും ഇവര്‍ പറയുന്നു.
Watch Video
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Gulf, news, Top-Headlines, Oman, Many including Malayalis trapped in Oman < !- START disable copy paste -->

Keywords: Gulf, news, Top-Headlines, Oman, Many including Malayalis trapped in Oman