city-gold-ad-for-blogger

മംഗാലപുരം വിമാനദുരന്തം: അനുസ്മരണവും പ്രാര്‍ത്ഥന സദസും സംഘടിപ്പിച്ചു

ദുബൈ: മംഗലാപുരം വിമാനദുരന്തത്തിന്റെ മൂന്നാം വാര്‍ഷികത്തില്‍ മരണ മടഞ്ഞവരുടെ ഓര്‍മകള്‍ പുതുക്കി ദുബൈ-കാസര്‍കോട് ജില്ല കെ.എം.സിസി. അനുസ്മരണ യോഗവും പ്രാര്‍ഥന സദസും സംഘടിപ്പിച്ചു.

അല്‍ബറഹ കെ.എം.സി.സി. ആസ്ഥാനത്ത് ചേര്‍ന്ന അനുസ്മരണ യോഗം ജില്ല ആക്റ്റിംഗ് പ്രസിഡന്റ് ജലീല്‍ ചന്തേരയുടെ അധ്യക്ഷതയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുറിചാണ്ടി ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് ജില്ല സെക്രടറി അഷ്‌റഫ് എടനീര്‍ അനുസ്മരണ പ്രഭാഷണം നടത്തി. 

തുടര്‍ന്ന് സംസ്ഥാന നേതാക്കളായ ഹനീഫ ചെര്‍ക്കളം, നാസര്‍ കുറ്റിച്ചിറ, ഒ.കെ. ഇബ്രാഹിം, ജില്ല ട്രഷറര്‍
മംഗാലപുരം വിമാനദുരന്തം: അനുസ്മരണവും പ്രാര്‍ത്ഥന സദസും സംഘടിപ്പിച്ചു
മുനീര്‍ ചെര്‍ക്കളം, ടി.കെ.സി. ഖാദര്‍ ഹാജി, മഹമൂദ് ഹാജി പൈവളിക, മണ്ഡലം നേതാക്കളായ മുഹമ്മദലി തൃക്കരിപ്പൂര്‍, യുസുഫ് മുക്കൂട്, മുനീര്‍ ബന്താട്, ഷബീര്‍ കീഴൂര്‍, സലാം കന്യപാടി അയ്യൂബ് ഉറുമി എന്നിവര്‍ സംസാരിച്ചു. പ്രാര്‍ഥന സദസിനു അബ്ദുല്‍ ഹക്കീം തങ്ങള്‍, അബ്ദുല്‍ കാദര്‍ അസ്അദി എന്നിവര്‍ നേതൃത്വം നല്‍കി. ജില്ല ജനറല്‍ സെക്രട്ടറി അബ്ദുല്ല ആറങ്ങാടി സ്വാഗതവും, സെക്രട്ടറി ഹനീഫ. ടി.ആര്‍. നന്ദിയും പറഞ്ഞു.

Keywords: Mangalore, Air craft, 3rd anniversary, Remembrance, Prayer meet, Dubai, Gulf, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia