നീലേശ്വരം സ്വദേശി കുവൈത്തിലെ സൈബര്‍ കഫെയില്‍ മരിച്ച നിലയില്‍
Dec 9, 2015, 11:00 IST
നീലേശ്വരം: (www.kasargodvartha.com 09/12/2015) നീലേശ്വരം കോട്ടപ്പുറം സ്വദേശിയെ ജോലി സ്ഥലത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആനച്ചാലിലെ സലാഹുദ്ദീനെ (40) യാണ് കുവൈത്ത് മാലിയയില്‍ സാല്‍ഹിയ ഷോപിംഗ് കോംപ്ലക്‌സിലെ സൈബര്‍ കഫെയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. കഴുത്തില്‍ ടെലിഫോണ്‍ കേബിള്‍ കുടുങ്ങിയ നിലയിലായിരുന്നു. ശ്വാസംമുട്ടിയാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടിലുള്ളത്.
നീലേശ്വരത്ത് നിന്ന് ഒരു വര്‍ഷം മുമ്പ് സലാഹുദ്ദീന്റെ കുടുംബം പടന്നക്കാട്ടേക്ക് താമസം മാറിയിരുന്നു. ചെറുവത്തൂര്‍ ഫാര്‍മേഴ്‌സ് ബാങ്ക് മുന്‍ സെക്രട്ടറി തിഡില്‍ അബ്ദുല്ലയുടെ മകനാണ്. ഭാര്യ: ഫിസാന. ഒരു കുട്ടിയുണ്ട്. കുവൈത്തിലായിരുന്ന ഭാര്യയും കുട്ടിയും 20 ദിവസം മുമ്പാണ് നാട്ടിലെത്തിയത്.
Keywords : Nileshwaram, kuwait, Death, Kanhangad, Kerala, Gulf, Salahudheen, Man found dead in Cyber Cafe.