ഒമാനില്‍ ഭക്ഷണശാലയില്‍ അതിക്രമവും മോഷണവും; പ്രവാസി അറസ്റ്റില്‍
Jun 13, 2021, 11:29 IST
മസ്‌കറ്റ്: (www.kasargodvartha.com 13.06.2021) ഒമാനില്‍ ഭക്ഷണശാലയില്‍ അതിക്രമം നടത്തുകയും മോഷ്ടിക്കുകയും ചെയ്ത സംഭവത്തില്‍ പ്രവാസി അറസ്റ്റില്‍. വടക്കന്‍ അല്‍ ബാത്തിന ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡ് ആണ് പ്രവാസിയെ അറസ്റ്റ് ചെയ്തത്.
ഒമാനിലെ ബാത്തിന ഗവര്‍ണറേറ്റില്‍ സൊഹാര്‍ വിലായത്തിലെ ഒരു ഭക്ഷണശാലയിലാണ് സംഭവം. അറസ്റ്റിലായ പ്രവാസിക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചുവരികയാണെന്നും റോയല്‍ ഒമാന്‍ പൊലീസിന്റെ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
Keywords: Muscat, News, Gulf, World, Top-Headlines, Police, Arrest, Crime, Theft, Attack, Man arrested for theft in a restaurant in Oman