city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഖത്വറില്‍ വ്യാജ വിസ കച്ചവടം; പ്രവാസി അറസ്റ്റില്‍, പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി അധികൃതര്‍

ദോഹ: (www.kasargodvartha.com 16.03.2022) ഖത്വറില്‍ വ്യാജ കമ്പനികളുടെ പേരില്‍ വിസ കച്ചവടം നടത്തിയെന്ന സംഭവത്തില്‍ പ്രവാസി അറസ്റ്റില്‍. ആഭ്യന്തര മന്ത്രാലയത്തിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപാര്‍ട്‌മെന്റാണ് നടപടിയെടുത്തത്. അന്വേഷണത്തില്‍ ഇയാള്‍ കുറ്റം സമ്മതിച്ചതായി അധികൃതര്‍ പറഞ്ഞു.

പ്രതിയില്‍ നിന്ന് ഒരു ലാപ്‌ടോപ് കംപ്യൂടറും 13 എടിഎം കാര്‍ഡുകളും നാല് പേഴ്‌സണല്‍ ഐഡികളും പിടിച്ചെടുത്തു. തുടര്‍ നടപടികള്‍ക്കായി പിടിച്ചെടുത്ത സാധനങ്ങള്‍ ഉള്‍പെടെ ഇയാളെ ജുഡീഷ്യല്‍ അധികൃതര്‍ക്ക് കൈമാറി.

ഖത്വറില്‍ വ്യാജ വിസ കച്ചവടം; പ്രവാസി അറസ്റ്റില്‍, പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി അധികൃതര്‍

അനധികൃത വിസാ കച്ചവടത്തിന് മൂന്ന് വര്‍ഷം വരെ ജയില്‍ ശിക്ഷയും 50,000 റിയാല്‍ പിഴയും ലഭിക്കുമെന്ന് നേരത്തെ തന്നെ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നു. കുറ്റകൃത്യം ആവര്‍ത്തിച്ചാല്‍ പിഴ ഒരു ലക്ഷം റിയാലായി വര്‍ധിക്കും. അതേസമയം ഇത്തരം വ്യാജ വിസ കച്ചവടക്കാരുമായി ഇടപാടുകള്‍ നടത്താതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും നിയമങ്ങള്‍ പാലിക്കണമെന്നും അധികൃതര്‍ പൊതുജനങ്ങള്‍ക്കും മുന്നറിയിപ്പ് നല്‍കി.

Keywords: Doha, Qatar, News, Gulf, World, Top-Headlines, Arrest, Crime, Fraud, Expat, Visa, Man arrested for illegal visa trading in Qatar.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia