city-gold-ad-for-blogger

സാമ്പത്തിക തിരിമറി ആരോപിച്ച് മസ്‌ജിദ്‌ കമിറ്റി പ്രസിഡന്റിനെ ഗൾഫിൽ നിന്ന് ഭീഷണിപ്പെടുത്തിയെന്ന്; വിമാനം ഇറങ്ങിയ ഉടൻ പ്രവാസി അറസ്റ്റിൽ

മംഗ്ളുറു: (www.kasargodvartha.com 02.01.2022) മസ്‌ജിദുമായി ബന്ധപ്പെട്ട സാമ്പത്തിക തിരിമറി ആരോപിച്ച് കമിറ്റി പ്രസിഡന്റിനെ ഗൾഫിൽ നിന്ന് ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ പ്രവാസി അറസ്റ്റിൽ. ദക്ഷിണ കന്നഡ ജില്ലയിലെ ശംസുദ്ദീനെ (55) ആണ് മംഗ്ളുറു ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ദുബൈയിൽ നിന്ന് മംഗ്ളുറു വിമാനത്താവളത്തിൽ എത്തിയ ഇയാളെ എമിഗ്രേഷൻ ഉദ്യോഗസ്ഥർ പൊലീസിന് കൈമാറുകയായിരുന്നു.

  
സാമ്പത്തിക തിരിമറി ആരോപിച്ച് മസ്‌ജിദ്‌ കമിറ്റി പ്രസിഡന്റിനെ ഗൾഫിൽ നിന്ന് ഭീഷണിപ്പെടുത്തിയെന്ന്; വിമാനം ഇറങ്ങിയ ഉടൻ പ്രവാസി അറസ്റ്റിൽ



മംഗ്ളുറു നഗര പരിധിയിൽ താമസിക്കുന്ന എച് ബി മുഹമ്മദാണ് 10 വർഷത്തോളമായി കണ്ണങ്ങാരു ജുമാ മസ്ജിദിന്റെ പ്രസിഡണ്ട്. പള്ളിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെ ചൊല്ലി മുഹമ്മദുമായി ശംസുദ്ദീനും ഇയാളുടെ സഹോദരനും വഴക്കിട്ടിരുന്നുവെന്ന് പറയുന്നു.

തുടർന്ന് ശംസുദ്ദീൻ ഗൾഫിൽ നിന്ന് മുഹമ്മദിന് ഫോൺ വിളിച്ചും വാട്‌സ്ആപ് സന്ദേശങ്ങൾ അയച്ചും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. ശംസുദ്ദീനെതിരെ പൊലീസ് ലുക് ഔട് നോടീസ് പുറപ്പെടുവിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇയാൾ പിടിയിലായത്.

Keywords: Man arrested as he lands at airport, Kasaragod, News, Top-Headlines, Mangalore, Airport, Masjid, Committee, President, Gulf, Arrest, Complaint, Police, Emigration, Whatsapp, Brothers, Shamsudhin, H B muhammed. < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia