മലയാളിയുടെ കൊല; റോളാ മാര്‍ക്കറ്റ് കടയുടമകളുടെ അന്നം മുട്ടി
Jun 26, 2012, 12:01 IST
ഷാര്‍ജ: വ്യാപാരിയായ മലയാളി യുവാവ് ഷാര്‍ജയില്‍ കുത്തേറ്റ് മരിച്ച സംഭവത്തെ തുടര്‍ന്ന് മുനിസിപ്പില്‍ അധികൃതര്‍ സ്വീകരിച്ച അപ്രതീക്ഷിതമായ നടപടിമൂലം റോളാ മാര്‍ക്കറ്റ് കടയുടമകളുടെയും ജീവനക്കാരുടെയും അന്നം മുട്ടി.
കാസര്‍കോട് കാഞ്ഞങ്ങാട് ചിത്താരി സ്വദേശി മുഹമ്മദ് ഷരീഫ്(34) കുത്തേറ്റ് മരിച്ച റോളയിലെ പഴയ ഗുവൈര്‍ മാര്‍ക്കറ്റിലെ വ്യാപാരികളെ മുനിസിപ്പല്‍ അധികൃതര്‍ പൂര്‍ണമായും സ്ഥലത്ത് നിന്ന് ഒഴിപ്പിച്ചതോടെയാണ് കടയുടമകളും നൂറ് കണക്കിന് ജീവനക്കാരും തെരുവാധാരമായത്. ഷെരീഫിന്റെ മരണത്തില്‍ അനുശോചിച്ച് ശനിയാഴ്ച ഇവിടെ കടകളടച്ചിരുന്നു. തിങ്കളാഴ്ച കട തുറന്നപ്പോഴാണ് അടച്ചുപൂട്ടാന്‍ ഉത്തരവുണ്ടായത്. ഇതേ തുടര്‍ന്ന് കച്ചവടക്കാര്‍ ബാക്കിയുള്ള സാധനങ്ങള്‍ കടയില്‍ നിന്ന് കാലിയാക്കി.
കാലപ്പഴക്കം മൂലം മുനിസിപ്പാലിറ്റി കെട്ടിടം പൊളിക്കുന്നതിന്റെ ഭാഗമായി ജൂണ്‍ ആദ്യം മാര്‍ക്കറ്റിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നു. മാര്‍ക്കറ്റിലെ ഭൂരിഭാഗം വ്യാപാരികളും മലയാളികളാണ്. പ്രത്യേകിച്ച് കാസര്‍കോട് ജില്ലയിലുള്ളവര്‍. കെട്ടിടം ഉടന്‍ ഒഴിപ്പിക്കുമെന്ന് ഉറപ്പായതോടെ മലയാളി വ്യാപാരികള്‍ വിറ്റഴിക്കല്‍ മേള സംഘടിപ്പിച്ചു. ഇതിനിടെയാണ് കൊലപാതകത്തില്‍ കലാശിച്ച സംഭവങ്ങള്‍ അരങ്ങേറിയത്. പ്രതികള്‍ക്ക് വേണ്ടി വ്യാപക തിരച്ചിലാണ് ഷാര്‍ജ പൊലീസ് നടത്തിയത്. മണിക്കൂറുകള്‍ക്കകം 12 ലേറെ പേരെ കസ്റ്റഡിയിലെടുത്തു.
ശനിയാഴ്ച രാത്രി നടന്ന അക്രമത്തില്‍ ചിത്താരി മുക്കൂട് ചേറ്റുകുണ്ടിലെ നൂറുദ്ദീന്‍(30), സഹോദരന്‍ ഖലീല്‍ (32), കൊല്ലപ്പെട്ട മുഹമ്മദ് ഷെരീഫിന്റെ സഹോദരി ഉമൈബയുടെ മകന്‍ ഇഹ്‌സാന്‍ (24), കടയിലെ ജീവനക്കാരനായ അന്‍വര്‍(26) എന്നിവര്‍ക്ക് പരുക്കേറ്റിരുന്നു. ഖലീല്‍ ഞായറാഴ്ച തന്നെ ആശുപത്രി വിട്ടിരുന്നു.
വെള്ളിയാഴ്ച രാത്രി കച്ചവടത്തിനിടയിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ശനിയാഴ്ച രാത്രി സംഘം ചേര്‍ന്ന് ആയുധങ്ങളുമായി കടയിലെത്തിയ പാകിസ്ഥാനി പൗരന്മാര്‍ ഷരീഫിനെ കുത്തിവീഴ്ത്തുകയായിരുന്നു.
ഷെരീഫിന്റെ മൃതദേഹം ചൊവ്വാഴ്ച രാത്രിയോടെ നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള തയ്യാറെടുപ്പിലാണ് ബന്ധുക്കള്‍.

Keywords: Sharjah, Murder, Youth, Stabbed, Shop owner, Rola market