അബൂദബിയിലെ വാഹനാപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവതി മരിച്ചു
അബൂദബി: (www.kasargodvartha.com 06.02.2022) അബൂദബിയിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവതി മരിച്ചു. പാലക്കാട് കല്ലേക്കുളങ്ങര കേലത്ത് വീട്ടില്‍ ഹരിദാസിന്റെ മകള്‍ ഹരിത (24) ആണ് മരിച്ചത്. കഴിഞ്ഞ മാസം 15ന് മുസഫയിലായിരുന്നു അപകടം.
അബൂദബിയിലെ അഹല്യ ആശുപത്രിയില്‍ ഫ്രണ്ട് ഓഫിസ് അസിസ്റ്റന്റായിരുന്ന ഹരിത, ജോലി കഴിഞ്ഞ് സുഹൃത്തുക്കള്‍ക്കൊപ്പം താമസ സ്ഥലത്തേക്ക് നടന്നു പോകവെയാണ് പിന്നിലെത്തിയ കാര്‍ ഇടിച്ചത്. തലയ്ക്ക് ഗുരുതര പരുക്കേറ്റ ഹരിത 19 ദിവസമായി അബൂദബിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഈ മാസം 19ന് നാട്ടില്‍ വരാനിരിക്കെ വെള്ളിയാഴ്ച രാവിലെയായിരുന്നു മരണം. അമ്മ: ദേവി. സഹോദരന്‍: ഹരീഷ്.
Keywords: Abudhabi, News, Gulf, World, Top-Headlines, Death, Hospital, Treatment, Accident, Injured, Malayali woman died in road accident at Abu Dhabi.