സഊദിയില്‍ മലയാളി അധ്യാപിക ഹൃദയാഘാതം മൂലം മരിച്ചു
റിയാദ്: (www.kasargodvartha.com 18.11.2021) സഊദി അറേബ്യയില്‍ മലയാളി അധ്യാപിക ഹൃദയാഘാതം മൂലം മരിച്ചു. ബുറൈദ ഇന്റര്‍നാഷനല്‍ ഇന്‍ഡ്യന്‍ സ്‌കൂളിലെ അധ്യാപിക ആലപ്പുഴ സ്വദേശി ജാസ്മിന്‍ അമീന്‍ (53) ആണ് മരിച്ചത്. സ്‌കൂളില്‍ നിന്ന് ജോലികഴിഞ്ഞ് വീട്ടിലെത്തി വിശ്രമിക്കുമ്പോള്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.
ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. 10 വര്‍ഷമായി ബുറൈദ ഇന്റര്‍നാഷനല്‍ ഇന്‍ഡ്യന്‍ സ്‌കൂളില്‍ അധ്യാപികയാണ്. ഭര്‍ത്താവ്: മുഹമ്മദ് അമീന്‍. ഏക മകള്‍: അലിയ അമീന്‍. ഖസീം പ്രവാസി സംഘം ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ നൈസാം തൂലിക, കേന്ദ്രകമിറ്റി അംഗം മനാഫ് ചെറുവട്ടൂര്‍ എന്നിവര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനായി രംഗത്തുണ്ട്.
Keywords: Riyadh, News, Gulf, World, Top-Headlines, Death, Obituary, Hospital, Teacher, Malayali teacher died due to heart attack in Saudi