city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ദുബൈ പോലീസിനൊപ്പം ചേര്‍ന്ന് ട്രാഫിക് സിഗ്നലുകളില്‍ ഇഫ്താര്‍ കിറ്റ് വിതരണം ചെയ്ത് മടങ്ങുകയായിരുന്ന മലയാളി വിദ്യാര്‍ത്ഥി വാഹനാപകടത്തില്‍ മരിച്ചു

ദുബൈ: (www.kasargodvartha.com 27.05.2019) ദുബൈ പോലീസിനൊപ്പം ചേര്‍ന്ന് ട്രാഫിക് സിഗ്നലുകളില്‍ ഇഫ്താര്‍ കിറ്റ് വിതരണം ചെയ്ത് മടങ്ങുകയായിരുന്ന മലയാളി വിദ്യാര്‍ത്ഥി വാഹനാപകടത്തില്‍ മരിച്ചു. കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിയും ഷാര്‍ജ ഇന്റര്‍പ്ലാസ്റ്റ് കമ്പനിയില്‍ സൂപ്പര്‍ വൈസറുമായ ഷാഹിം തകടിയില്‍- സലീന ദമ്പതികളുടെ മകന്‍ നെഹാല്‍ ഷാഹിന്‍ (19) ആണ് മരിച്ചത്. ദുബൈ സെന്‍ട്രല്‍ സ്‌കൂളില്‍ നിന്ന് 12-ാം ക്ലാസ് പൂര്‍ത്തിയാക്കി തുടര്‍ പഠനത്തിന് തയാറെടുക്കുകയായിരുന്നു ഷാഹിന്‍.

കഴിഞ്ഞ ദിവസം ദുബൈ പൊലീസും സന്നദ്ധ സംഘടനകളും ചേര്‍ന്ന് നടത്തുന്ന ഇഫ്താര്‍ കിറ്റ് വിതരണത്തില്‍ പങ്കെടുത്ത് ഖിസൈസിലേക്ക് പോയതാണ്. അവിടെ നിന്നും ഷാര്‍ജയിലെ വീട്ടിലേക്ക് മടങ്ങി. മൊബൈലില്‍ വിളിച്ച് കിട്ടാത്തതിനാല്‍ രക്ഷിതാക്കള്‍ മകനെ കാണാനില്ലെന്ന് കാണിച്ച് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അന്വേഷണത്തിലാണ് അല്‍നഹ്ദയില്‍ നടന്ന വാഹനാപകടത്തില്‍ മരിച്ച വിവരം അറിഞ്ഞത്.

നിഹാദ് ഏക സഹോദരനാണ്. മൃതദേഹം നാട്ടിലെത്തിച്ച് ഏറ്റുമാനൂര്‍ കൈതമല മുഹ് യുദ്ദീന്‍ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

ദുബൈ പോലീസിനൊപ്പം ചേര്‍ന്ന് ട്രാഫിക് സിഗ്നലുകളില്‍ ഇഫ്താര്‍ കിറ്റ് വിതരണം ചെയ്ത് മടങ്ങുകയായിരുന്ന മലയാളി വിദ്യാര്‍ത്ഥി വാഹനാപകടത്തില്‍ മരിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Gulf, news, Student, Sharjah, Accident, Kottayam, Natives, Death, Malayali student died in accident at Dubai. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia