മക്കയില്‍ മലയാളി നഴ്സിനെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി
Jun 22, 2021, 08:58 IST
റിയാദ്: (www.kasargodvartha.com 22.06.2021) മക്കയില്‍ മലയാളി നഴ്സിനെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം അഞ്ചല്‍ സ്വദേശിനി മുഹ്സിനയെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല.
മക്ക കിങ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ മൂന്ന് വര്‍ഷത്തോളമായി നഴ്സായി ജോലി ചെയ്തുവരികയായിരുന്നു. ഭര്‍ത്താവ് സമീര്‍ റിയാദിലാണ്. മൂന്ന് വയസുള്ള ഒരു കുട്ടിയുണ്ട്. വിവരമറിഞ്ഞ് സമീര്‍ മക്കയിലെത്തി.
Keywords: Riyadh, News, Gulf, World, Top-Headlines, Hospital, Job, Nurse, Malayali nurse found dead in Mecca