സൗദിയില്‍ വാഹനാപകടത്തില്‍ മലയാളി നഴ്‌സ് മരിച്ചു
റിയാദ്: (www.kasargodvartha.com 26.04.2021) സൗദിയില്‍ വാഹനാപകടത്തില്‍ മലയാളി നഴ്‌സ് മരിച്ചു. അടൂര്‍ സ്വദേശി ശില്‍പ മേരി ഫിലിപ്പ് (28) ആണ് മരിച്ചത്. ദുബൈയിലുള്ള ഭര്‍ത്താവിനോടൊപ്പം അവധിക്കാലം ചിലവഴിക്കാന്‍ പുറപ്പെട്ടതായിരുന്നു. റിയാദ് വിമാനത്താവളത്തിലേക്കുള്ള യാത്രാമധ്യേ റിയാദിനടുത്തുള്ള അല്‍ ഖലീജിന് സമീപം ഇവര്‍ സഞ്ചരിച്ച വാഹനം കീഴ്‌മേല്‍ മറിയുകയായിരുന്നു.
സാരമായി പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വാഹനമോടിച്ചിരുന്ന ഡ്രൈവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കഴിഞ്ഞ രണ്ടുവര്‍ഷമായി ബുറൈദക്കടുത്ത് അല്‍ ഖസീമില്‍ ബദായ ജനറല്‍ ആശുപത്രിയില്‍ ജോലിചെയ്യുകയാണ് ശില്‍പ.
Keywords: Riyadh, News, Gulf, World, Top-Headlines, Accident, Death, Nurse, Malayali nurse dies in road accident in Saudi