Died | സഊദിയില്‍ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു
റിയാദ്: (www.kasargodvartha.com) പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു. തൃശുര്‍ കുന്നംകുളം കേച്ചേരി സ്വദേശി സുനില്‍ ശങ്കരനാണ് (53) മരിച്ചത്. വടക്കുപടിഞ്ഞാറന്‍ പട്ടണമായ തബൂകിലെ താമസസ്ഥലത്ത് ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കെ കുഴഞ്ഞുവീഴുകയായിരുന്നു എന്നാണ് വിവരം. തുടര്‍ന്ന് സുഹൃത്തുക്കള്‍ തബൂക് പ്രിന്‍സ് ഫഹദ് ബിന്‍ സുല്‍ത്വാന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഹൃദയാഘാതം മൂലമാണ് മരിച്ചത്. തബൂകിലെ കാര്‍പെറ്റ്, ചെയര്‍ ഹയറിങ് കംപനിയില്‍ 15 വര്‍ഷത്തിലേറെയായി ജോലി ചെയ്യുകയായിരുന്നു. മൃതദേഹം തബൂക് പ്രിന്‍സ് ഫഹദ് ബിന്‍ സുല്‍ത്താന്‍ ആശുപത്രി മോര്‍ചറിയില്‍. മൃതദേഹം നാട്ടിലയക്കുന്നതിനായി മാസ്സ് തബൂക്ക് ജീവകാരുണ്യ വിഭാഗം പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.
ഭാര്യ: ഷീജ സുനില്‍. മക്കള്‍: വിദ്യാര്‍ഥികളായ എം എസ് സ്‌നേഹ (22), എം എസ് അമൃത (18).
Keywords: News, Gulf, World, Top-Headlines, Malayali, expatriate, collapsed, died, Died, Obituary, Malayali expatriate collapsed and died.