ഉഗാണ്ടയിലെ സുഹൃത്തിനെ കാണാന്‍ പോയ മലയാളി വാഹനാപകടത്തില്‍ മരിച്ചു
Nov 15, 2017, 11:08 IST
റിയാദ്:(www.kasargodvartha.com 15/11/2017) ഉഗാണ്ടയിലെ സുഹൃത്തിനെ കാണാന്‍ ജിദ്ദയില്‍ നിന്നും പോയ മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു. വേങ്ങര കുന്നുംപുറം തോട്ടശ്ശേരിയറ കല്ലാക്കന്‍തൊടി ഇസ്മാഈലിന്റെ മകന്‍ ഫവാസ് (24) ആണ് മരിച്ചത്. വാഹനത്തിന്റെ ടയര്‍ പൊട്ടിയതാണ് അപകടത്തിന് കാരണമായത്.
മൂന്നു ദിവസം മുമ്പാണ് ഒതുക്കുങ്ങല്‍ സ്വദേശിയും യു.എന്‍ ഉദ്യോഗസ്ഥനുമായ സുഹൃത്ത് അസീമിനെ കാണാനായി ഫവാസ് ഉഗാണ്ടയിലെത്തിയത്. പിതാവ് ഇസ്മാഈലും ഫവാസിന്റെ കൂടെയുണ്ടായിരുന്നു. അപകടത്തില്‍ ഗുരുതര പരിക്കേറ്റ ഫവാസിനെ കംപാല മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു.
മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്ന് ബന്ധുക്കള്‍ അറിയച്ചു. ഭാര്യ: റോഷ്‌നി. മാതാവ്: ശരീഫ. സഹോദരങ്ങള്‍: ഫമീല, ഫസ്ന.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Riyadh, Gulf, World, Death, Accident, Injured, Father, Hospital, Deadbody, Malayali dies in accident at Uganda