വിങ്ങുന്ന മനസുമായി എംഎ ഉസ്താദിന്റെ ഡ്രൈവര്‍ മണലാരണ്യത്തില്‍ നിന്നും തേങ്ങുന്നു...
Feb 18, 2015, 22:30 IST
ദുബൈ: (www.kasargodvartha.com 18/02/2015) കഴിഞ്ഞ 28 വര്‍ഷമായി സഅദിയ കോളജാണ് എറമുല്ലാഹ് എന്ന എറമുവിന് എല്ലാമെല്ലാം. ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ വാന്‍ ഡ്രൈവറായാണ് മേല്‍പറമ്പ് സ്വദേശിയായ എറമു സഅദിയ്യയിലേക്ക് വന്നത്. മൂന്ന് വര്‍ഷത്തിന് ശേഷം എം.എ ഉസ്താദിന്റെ കാറിന്റെ ഡ്രൈവറായി. 25 വര്‍ഷം എം.എ ഉസ്താദിന് വേണ്ടി കാറോടിച്ചു. അന്നുതൊട്ട് ഇതുവരെ എല്ലാ യാത്രയിലും ഉസ്താദിനോടൊപ്പം. പക്ഷേ... ഉസ്താദിനെ അവസാനമായി ഒന്നു കാണാനായില്ല. തേങ്ങലടക്കാനാവുന്നില്ല എറമുവിന്. സുഹൃത്തുക്കളുടെ ആശ്വസിപ്പിക്കലിനിടയിലും മണലാരണ്യത്തില്‍ വിതുമ്പുകയാണ് എംഎ ഉസ്താദിന്റെ ഡ്രൈവര്‍...
കഴിഞ്ഞ വ്യാഴാഴ്ചയാണ് വിസിറ്റിങ്ങ് വിസയില്‍ എറമു ദുബൈയിലേക്ക് മംഗളൂരുവില്‍ നിന്നും വിമാനം കയറിയത്. ഉസ്താദിന്റെ നിര്‍ദേശപ്രകാരമായിരുന്നു യാത്ര. എനിക്കിനി വലിയ യാത്രകളില്ല, കുറച്ചു വിശ്രമിക്കണം, നീ ദുബൈായിയൊക്കെ കണ്ടു വരൂ... 25 വര്‍ഷം എവിടെയും പോവാതെ കൂടെയുണ്ടായതല്ലെ... എന്ന് ഉസ്താദ് പറഞ്ഞത് ഓര്‍ത്തെടുക്കുമ്പോള്‍ എറമുവിന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു.
ഭാര്യയും 4 മക്കളുമുള്ള എറമുവിന്റെ കുടുംബത്തിന് എല്ലാമെല്ലാമാണ് എംഎ ഉസ്താദ്. തന്റെ ജീവിതത്തില്‍ എല്ലാം നല്‍കിയത് ഉസ്താദെന്ന വലിയ മനുഷ്യനാണെന്ന് എറമു ഓര്‍ക്കുന്നു. ജീവിത കഷ്ടപ്പാടുകള്‍ക്കും പ്രാരാബ്ദങ്ങള്‍ക്കും എന്നും ആശ്വാസമായിരുന്നു ഉസ്താദെന്ന് എറമു പറയുന്നു. കൃത്യതയായിരുന്നു ഉസ്താദിന്റെ പ്രത്യേകത.
സമയത്തിന് മുന്നേ യാത്രക്കായി ഒരുങ്ങും. ഏറ്റ സമയത്തിന് തന്നെ സ്ഥലത്തെത്തണം. വെറുതെ സമയം നഷ്ടപ്പെടുന്നത് ഉസ്താദ് ഇഷ്ടപ്പെട്ടിരുന്നില്ല. ഒരോ സമയവും വിലപ്പെട്ടതാണെന്ന് എന്നും ഉസ്താദ് ഓര്‍മിപ്പിക്കും. ഉസ്താദിന്റെ ലാളിത്യത്തെ കുറിച്ച് പറയാന്‍ എറമുവിന് നൂറുനാവ്. ഉസ്താദിനോടൊത്തുള്ള യാത്ര ഇനിയില്ലെന്ന് എറമുവിന് വിശ്വസിക്കാനേ ആവുന്നില്ല. ഉസ്താദിന്റെ ഖബര്‍ സിയാറത്ത് നടത്തുന്നതിന് എത്രയും പെട്ടെന്ന് നാട്ടിലെത്താനൊരുങ്ങുകയാണ് എറമു.
എറമുവിനെ ബന്ധപ്പെടാനുള്ള നമ്പര്‍: ദുബൈ: 00971556867930,
ഇന്ത്യ: 9947017858
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Dubai, Kasaragod, Gulf, Noorul-Ulama-M.A.Abdul-Khader-Musliyar, Jamia-Sa-adiya-Arabiya, Car-driver, Eramullah, 28 years.
Advertisement: