ഒമാനില്‍ ഇനി ലോബസ്റ്ററുകളുടെ കാലം
Mar 3, 2019, 13:26 IST
ഒമാന്‍:(www.kasargodvartha.com 03/03/2019) ഒമാനില്‍ ലോബസ്റ്റര്‍ സീസണിന് തുടക്കമായി. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ലോബ്സ്റ്റര്‍ എന്ന കടല്‍ ജീവിയെ പിടിക്കാന്‍ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ മാത്രമാണ് ഒമാന്‍ സര്‍ക്കാര്‍ അനുവദിക്കാറുള്ളത്. ആഗോളതലത്തില്‍ വളരെയധികം വാണിജ്യ പ്രാധാന്യമാണ് ലോബ്സ്റ്ററുകള്‍ക്ക് ഉള്ളത്. ഒമാനിലെ ദോഫാര്‍, അല്‍ വുസ്ത, ഷര്‍ഖിയ എന്നീ പ്രദേശങ്ങളിലെ സമുദ്രത്തില്‍ നിന്നുമാണ് ഇവ കൂടുതലും ലഭിക്കാറുള്ളത്.
ഓസ്‌ട്രേലിയ, ജപ്പാന്‍, അമേരിക്ക, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളാണ് ഒമാന്‍ ലോബ്സ്റ്ററിന്റെ പ്രധാന വിപണികള്‍. ഒമാന്‍ കാര്‍ഷിക മന്ത്രാലയം ലോബ്സ്റ്റര്‍ കൂടുതലായി കണ്ടുവരുന്ന മേഖല സൂക്ഷ്മമായി നിരീക്ഷിക്കുകയും, മത്സ്യബന്ധനത്തിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. ഇതനുസരിച്ച് രാജ്യത്ത് മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ മാത്രമേ ലോബ്സ്റ്ററുകളെ കടലില്‍ നിന്ന് പിടിക്കാന്‍ മത്സ്യതൊഴിലാളികള്‍ക്ക് അനുവാദമുള്ളൂ.
2008 വരെയുള്ള വര്‍ഷങ്ങളില്‍ 2000 മുതല്‍ 2500 ടണ്‍ വരെ ലോബ്സ്റ്ററുകളായിരുന്നു ഒമാനിലെ സമുദ്രത്തില്‍ നിന്നും കരക്കെത്തിയിരുന്നത്. എന്നാല്‍ അതിനുശേഷം അശാസ്ത്രീയമായി നടത്തിവന്ന മത്സ്യബന്ധന രീതികള്‍ ഇവയുടെ വംശനാശത്തിന് കാരണമായി. ലോബ്സ്റ്ററിന്റെ പ്രജനന സമയത്തും, എട്ട് സെന്റീമീറ്ററില്‍ താഴെ വലിപ്പമുള്ള സമയത്തും ഇവയെ കടലില്‍ നിന്നും പിടിക്കരുതെന്ന് കര്‍ശന നിയമമുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Oman, Gulf, Fishermen, Business, Government, Lobster fishing season kicks off in Oman