Book released | ശാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവം: കാസര്‍കോട് സ്വദേശി ലിബാന ജലീലിന്റെ 101 കവിതകളുടെ സമാഹാരം പ്രകാശനം ചെയ്തു
Nov 4, 2022, 16:54 IST
ശാര്‍ജ: (www.kasargodvartha.com) പുതുതലമുറ കവയിത്രി ലിബാന ജലീലിന്റെ 101 കവിതകളുടെ സമാഹാരമായ 'ഡിസയര്‍ ഡ്രീം ഡെയര്‍' (Desire Dream Dare) എന്ന പുസ്തകത്തിന്റെ ജിസിസി തല പ്രകാശനം ശാര്‍ജ അന്താരാഷ്ട്ര പുസ്തക പ്രദര്‍ശന വേദിയില്‍ പ്രകാശനം ചെയ്തു. ശാര്‍ജ ഇന്‍ഡ്യന്‍ അസോസിയേഷന് പ്രസിഡന്റ് അഡ്വ. വൈഎ റഹീം ആണ് പ്രകാശനം നടത്തിയത്.
പടന്നക്കാട് സ്വദേശിയും ഇപ്പോള്‍ യുകെയില്‍ ജേര്‍ണലിസം വിദ്യാര്‍ഥിയുമാണ് ലിബാന ജലീല്‍. ദുബൈയില്‍ ബിസിനസുകാരനും ഐഎംസിസി ഭാരവാഹിയുമായ ജലീല്‍ പടന്നക്കാടിന്റെ മകളാണ്. നേരത്തെ തുറമുഖ മന്ത്രി അഹ്മദ് ദേവര്‍കോവില്‍ കാഞ്ഞങ്ങാട്ട് പുസ്തകം പ്രകാശനം ചെയ്തിരുന്നു.
ശാര്‍ജയില്‍ നടന്ന ചടങ്ങില്‍ ശാര്‍ജ റെഡ്ക്രെസെന്റ് അതോറിറ്റിയിലെ അബ്ദുല്ലത്വീഫ് ഖാസി, ഇപി ജോണ്സണ്, നസീര്‍ ടിവി, ത്വാഹിര്‍ അലി പൊറോപ്പാട്, ആര്‍ജെ തന്‍വീര്‍, അഫി സ്മാര്‍ട് ട്രാവല്‍സ്, ബാബു വര്‍ഗീസ്, പ്രതീഷ് ചിതര, മനാഫ് കുന്നില്‍, അനീസ് റഹ്മാന്, ശൗഖത് പൂച്ചക്കാട്, കൊത്തിക്കല്‍ മുഹമ്മദ്, ഹനീഫ് തുരുത്തി തുടങ്ങിയവര്‍ സംസാരിച്ചു.

Keywords: Latest-News, World, Top-Headlines, Gulf, Sharjah, Book-Release, Book, Kasaragod, Libana Jaleel, Libana Jaleel's book released.
< !- START disable copy paste --> 