ഒമാനില്‍ ഇനി അതിവേഗ കോടതികള്‍; രാജ്യത്തെ തൊഴില്‍ തര്‍ക്കങ്ങള്‍ വേഗത്തില്‍ പരിഹാരിക്കാനാണ് അധികൃതരുടെ പുതിയ തീരുമാനം
May 25, 2019, 11:03 IST
മസ്‌കത്ത്: (www.kasargodvartha.com 25.05.2019) തൊഴില്‍ തര്‍ക്കങ്ങള്‍ തീര്‍പ്പാക്കാന്‍ ഇപ്പോള്‍ നേരിടുന്ന കാലതാമസം ഒഴിവാക്കുന്നതിന് ഒമാന്‍ സര്‍ക്കാര്‍ അതിവേഗ കോടതികള്‍ സ്ഥാപിക്കും. ഒമാന്‍ മാനവവിഭവ ശേഷി, നിയമകാര്യ മന്ത്രാലയങ്ങള്‍ സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണിത്. ഇരു മന്ത്രാലയങ്ങളും ഇതു സംബന്ധിച്ചുള്ള കരാറില്‍ ഒപ്പുവെച്ചു.
ഈ തീരുമാനം രാജ്യത്തെ തൊഴില്‍ തര്‍ക്കങ്ങള്‍ വേഗത്തില്‍ പരിഹരിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ്. രാജ്യത്തെ തൊഴില്‍ മേഖല കൂടുതല്‍ വികസിപ്പിക്കുന്നതിനും സ്വകാര്യ മേഖലയിലെ യോഗ്യതയുള്ള സ്വദേശികളുടെ ജോലിയിലുള്ള പ്രാവിണ്യം ഉറപ്പു വരുത്തുന്നതിനുമായാണ് ഒമാന്‍ മനുഷ്യാവകാശ മന്ത്രാലയവും നീതിന്യായ വകുപ്പും ചേര്‍ന്ന് അതിവേഗ കോടതികള്‍ ആരംഭിക്കുന്നത്.
നിയമമന്ത്രി ശൈഖ് അബ്ദുല്‍ മാലിക് ബിന്‍ അബ്ദുല്ല അല്‍ ഖലീലിയും, തൊഴില്‍ വകുപ്പ് മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ അല്‍ ബക്രിയും ഇത് സംബന്ധിച്ചുള്ള കരാറില്‍ ഒപ്പുവെച്ചു. അതിവേഗ കോടതിയെ സഹായിക്കുന്നതിനായി നിയമവിദഗ്ദ്ധരടങ്ങിയ സാങ്കേതിക കമ്മറ്റിക്ക് രൂപംനല്‍കിയെന്ന് മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. തൊഴില്‍ തര്‍ക്കങ്ങള്‍ ഈ കമ്മറ്റിയുടെ പരിധിക്കുള്ളില്‍ തന്നെ തീര്‍പ്പാക്കാനാണ് ലക്ഷ്യം.
ഈ പദ്ധതിയുടെ തുടക്കത്തില്‍ മസ്‌കറ്റ് ഗവര്‍ണറേറ്റില്‍ ഫാസ്റ്റ്ട്രാക്ക് കോടതി എന്ന സംവിധാനമായിരിക്കും നിലവില്‍ വരുന്നത്. ഫലപ്രദമായ വിജയം കാണുകയാണെങ്കില്‍ മറ്റു ഗവര്‍ണറേറ്റുകളിലും ഫാസ്റ്റ്ട്രാക്ക് കോടതികള്‍ സ്ഥാപിക്കും. അതിവേഗ കോടതികള്‍ രാജ്യത്ത് തുറക്കുന്നത് ഒമാന്റെ സാമ്പത്തിക മേഖല ശക്തിപെടുത്താനുള്ള ദേശീയ പദ്ധതിയായ തന്‍ഫീദിന്റെറ ഭാഗമായാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ ആദ്യമായി ഫാസ്റ്റ്ട്രാക്ക് കോടതി നിലവില്‍ വരുന്നത് ഒമാനിലാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Labour disputes in Oman to have their own fast-track system, Muscut, news, Gulf, Top-Headlines, court