Accident | കുവൈതില്‍ റോഡപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി യുവതി മരിച്ചു
കുവൈത് സിറ്റി: (www.kasargodvartha.com) കുവൈതില്‍ റോഡപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി യുവതി മരിച്ചു. ലുലു എക്‌സ്‌ചേഞ്ച് സെന്റര്‍ കസ്റ്റമര്‍ കെയര്‍ മാനേജര്‍ അനു ഏബല്‍ (34) ആണ് മരിച്ചത്. ശനിയാഴ്ച ബസ് കയറാന്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെ അതിവേഗത്തില്‍ വന്ന മറ്റൊരു വാഹനം ഇടിക്കുകയായിരുന്നുവെന്നാണ് റിപോര്‍ട്.
ഫര്‍വാനിയ ദജീജിലുള്ള ലുലു സെന്ററിലെ ജോലി കഴിഞ്ഞ് മടങ്ങവെയാണ് അപകടം നടന്നത്. ഗുരുതരമായി പരുക്കേറ്റ അനു ഫര്‍വാനിയ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു മരണം സംഭവിച്ചത്.
കൊട്ടാരക്കര കിഴക്കേതെരുവ് തളിക്കാംവിള വീട്ടില്‍ കെ അലക്‌സ് കുട്ടിയുടെയും ജോളിക്കുട്ടി അലക്‌സിന്റെയും മകളാണ്. ഭര്‍ത്താവ്: ഏബല്‍ രാജന്‍. മകന്‍: ഹാരോണ്‍ ഏബല്‍. സഹോദരി: അഞ്ജു ബിജു കുവൈതില്‍ നഴ്‌സാണ്.
Keywords: Kuwait City, Kuwait, News, Gulf, World, Top-Headlines, Injured, Woman, Kuwait: Woman died in road accident.