കുവൈതില്‍ അനധികൃത താമസക്കാരായ പ്രവാസികളെ നാടുകടത്തുന്നതിന് ചെലവായത് 52 കോടിയിലധികം ഇന്‍ഡ്യന്‍ രൂപ
Apr 16, 2022, 09:51 IST
കുവൈത് സിറ്റി: (www.kasargodvartha.com 16.04.2022) കുവൈതില്‍ അനധികൃത താമസക്കാരായ പ്രവാസികളെ നാടുകടത്തുന്നതിന് ചെലവായത് 21 ലക്ഷം ദിനാര്‍ (52 കോടിയിലധികം ഇന്‍ഡ്യന്‍ രൂപ). 2019 ജനുവരി ഒന്ന് മുതല്‍ 2021 ജൂലൈ 11 വരെയുള്ള കണക്കുകള്‍ ആഭ്യന്തര മന്ത്രാലയമാണ് പുറത്തുവിട്ടത്.
2019 ജനുവരി ഒന്ന് മുതല്‍ 2021 ജൂലൈ 11 വരെയുള്ള കാലയളവില്‍ ആകെ 42,529 പ്രവാസികളെയാണ് കുവൈതില്‍ നിന്ന് നാടുകടത്തിയതെന്നും റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു. അതേസമയം നാടുകടത്തപ്പെട്ട പ്രവാസികളുടെ സ്‌പോണ്‍സര്‍മാര്‍ ഈ തുക വഹിക്കേണ്ടി വരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പണം പൂര്‍ണമായി ലഭിക്കുന്നതുവരെ അവരുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

Keywords: Kuwait, Kuwait City, News, Gulf, World, Top-Headlines, Deport, Expatriates, Kuwait spend 2.1 million dinars to deport expatriates.