മാര്‍ച്ച് 8 മുതല്‍ കൊറോണ ഇല്ലെന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്ലാതെ കുവൈത്തിലേക്ക് പ്രവേശനമില്ല; ഇന്ത്യയിലെ കുവൈത്ത് എംബസിയില്‍ പരിശോധനയ്ക്ക് സൗകര്യവുമില്ല, ആശങ്കയിലായി കുവൈത്ത് പ്രവാസികള്‍, ഇടിവെട്ടിയവനെ പാമ്പുകടിച്ച അവസ്ഥയിലാക്കി വിമാനക്കമ്പനികള്‍ വിമാനനിരക്ക് കുത്തനെ കൂട്ടി
Mar 5, 2020, 12:23 IST
കുവൈത്ത് സിറ്റി: (www.kasargodvartha.com 03.03.2020) മാര്‍ച്ച് 8 മുതല്‍ കൊറോണ ഇല്ലെന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്ലാതെ കുവൈത്തിലേക്ക് പ്രവേശനമില്ല. എന്നാല്‍ ഇന്ത്യയിലെ കുവൈത്ത് എംബസിയില്‍ ഇതിനായുള്ള പരിശോധനയ്ക്ക് സൗകര്യവുമില്ല ഇതോടെ കുവൈത്ത് പ്രവാസികള്‍ ആശങ്കയിലായി. അതിനിടെ ഇടിവെട്ടിയവനെ പാമ്പുകടിച്ച അവസ്ഥയിലാക്കി വിമാനക്കമ്പനികള്‍ മാര്‍ച്ച് എട്ടു വരെയുള്ള വിമാനനിരക്ക് കുത്തനെ കൂട്ടി. ഇരട്ടിയിലധികമാണ് ഒറ്റ ദിവസംകൊണ്ട് നിരക്ക് വര്‍ദ്ധിപ്പിച്ചത്.
മാര്‍ച്ച് എട്ടുവരെയുള്ള തീയ്യതികളിലാണ് വിമാന ടിക്കറ്റിന് ഉയര്‍ന്ന നിരക്കുള്ളത്. അതുകഴിഞ്ഞുള്ള ദിവസങ്ങളില്‍ കുറയുന്നുണ്ട്. കുവൈത്തിലേക്ക് 35 മുതല്‍ 45 ദീനാര്‍ വരെയുണ്ടായിരുന്ന നിരക്ക് 100 മുതല്‍ 150 ദീനാര്‍ വരെയാണ് വര്‍ദ്ധിപ്പിച്ചത്. ചില വിമാനക്കമ്പനികളുടെ ടിക്കറ്റ് കിട്ടാനുമില്ല.
മാര്‍ച്ച് എട്ടു മുതല്‍ ഇന്ത്യയടക്കം പത്ത് രാജ്യങ്ങളില്‍ നിന്ന് കുവൈത്തിലേക്ക് വരുന്നവരാണ് കോവിഡ് വൈറസ് ബാധിതരല്ലെന്ന് തെളിയിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വിമാനത്താവളത്തില്‍ ഹാജരാക്കണമെന്ന് കഴിഞ്ഞ ദിവസം നിബന്ധനയിറക്കിയത്. അതേസമയം കുവൈത്തിലെ ചില സ്വകാര്യ കമ്പനികള്‍ നാട്ടില്‍പോയ ജീവനക്കാരോട് മാര്‍ച്ച് എട്ടിന് മുമ്പ് തിരിച്ചുവരാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Keywords: News, Gulf, Top-Headlines, Trending, health, Air-ticket, Kuwait Air ticket rate hiked
< !- START disable copy paste -->