നവയുഗം ഇടപെടല്‍; കുട്ടന്‍ നാവുണ്ണിക്ക് മകളുടെ മംഗല്യത്തിന് നാട്ടിലെത്താം
Apr 25, 2012, 08:00 IST
യാത്രാരേഖകള്‍ സഫിയ അജിത് കുട്ടന്‍ നാവുണ്ണിക്ക് നല്‍കുന്നു |
700 റിയാല്‍ ശമ്പളത്തിന് ജോലി ചെയ്യുമ്പോഴും എല്ലാ വര്‍ഷവും കൃത്യമായി ഇക്കാമയുടെ പണം കമ്പനി ഈടാക്കിക്കൊണ്ടിരുന്നു. എങ്കിലും എട്ട് വര്‍ഷമായി ഇക്കാമ മാത്രം കുട്ടന്‍ നാവുണ്ണിക്ക് കിട്ടിയില്ല. പതിനേഴ് കൊല്ലത്തിനിടയില്‍ രണ്ട് പ്രാവിശ്യം മാത്രമാണ് കുട്ടന്‍ നാവുണ്ണിക്ക് നാട്ടില്‍ പോകാന്‍ കഴിഞ്ഞത്. മകള്‍ രമ്യക്ക് മൂന്ന് വയസ്സുള്ളപ്പോള്‍ ഗഫിലേയ്ക്ക് പോന്നതാണ് നാവുണ്ണി. ആദ്യം മൂന്നര വര്‍ഷം കഴിഞ്ഞ് രണ്ട്മാസത്തെ അവധിയില്‍ നാട്ടില്‍ പോയ ഇയാള്‍ പിന്നീട് അഞ്ചര വര്‍ഷത്തിന് ശേഷമാണ് നാട്ടില്‍ പോകുന്നത്.
അതിനു ശേഷം കഴിഞ്ഞ എട്ട് വര്‍ഷമായി നാട്ടില്‍ പോകാനാകാതെ കഴിയുകയായിരുന്നു. ഒടുവില്‍ കഴിഞ്ഞ വര്‍ഷം കുട്ടന്‍ നാവുണ്ണി ലേബര്‍ കോടതിയെ സമീപിച്ചു. അതോടെ ഉണ്ടായിരുന്ന ജോലിയും നഷ്ടമായി. ആറുമാസം കേസുമായി അലഞ്ഞെങ്കിലും സ്പോണ്സര്‍ ഹാജരാകാത്തതിനാല്‍ വിധിയുണ്ടായില്ല. ഇന്ത്യന്‍ എംബസിക്ക് പരാതി നല്‍കിയെങ്കിലും ഒരു ഫലവുമുണ്ടാകാതിരുന്ന സാഹചര്യത്തില്‍ കുട്ടന്‍ നാവുണ്ണി നവയുഗം കേന്ദ്ര കമ്മറ്റി അംഗം പി. കെ. ജാഫര്‍ മുഖാന്തരം നവയുഗം ജനറല്‍ സെക്രട്ടറി കെ. ആര്‍. അജിതുമായിബന്ധപ്പെട്ടു. കേസുകള്‍ മനസ്സിലാക്കി സ്പോണ്സറുമായി സംസാരിച്ചോങ്കിലും വേണ്ടത്ര സഹകരണം ഉണ്ടായില്ല.
നവയുഗം ജീവകാരുണ്യ വിഭാഗം ജോയിന്റ് കണ്‍വീനര്‍ സഫിയ അജിത് എംബസിയുടെ അധികാര പത്രത്തോടൊപ്പം ചീഫ് ലേബര്‍ ഓഫീസറെ നേരിട്ട് കണ്ട് വിവരങ്ങള്‍ ബോധിപ്പിച്ചു.
അദ്ദേഹം ഒരാഴ്ച കഴിഞ്ഞ് നേരിട്ട് എത്താനായി സ്പോണ്സര്‍ക്ക് കത്ത് നല്‍കിയെങ്കിലും ആ അവധിക്കും സ്പോണ്സര്‍ എത്തിയില്ല. അന്നു തന്നെ ലേബര്‍ ഓഫീസര്‍ സ്പോണ്സറുമായി ടെലിഫോണില്‍ സംസാരിക്കുകയും ഒരാഴ്ചക്ക് ശേഷം എല്ലാ രേഖകളുമായി നേരിട്ട് ഹാജരാകാന്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ സ്പോണ്സര്‍ എത്തുകയും സ്പോണ്‍സര്‍ക്ക് പറയാനുള്ളതെല്ലാം കേട്ടിട്ട് കുട്ടന്‍ നാവുണ്ണിക്ക് അനുകൂലമായി വിധി പ്രഖ്യാപിക്കുകയുംചെയ്തു. കഴിഞ്ഞ എട്ട് വര്‍ഷത്തെ ഇക്കാമ പുതുക്കി കുടിശ്ശിക ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്‍കി കുട്ടന്‍ നാവുണ്ണിയുടെ ഇഷ്ടപ്കാരം ഫൈനല്‍ എക്സിറ്റോ എക്സിറ്റ് റീ എന്റ്രിയോ നല്‍കണം എന്ന വിധി ഉണ്ടായി. ഇതിനായി പതിനഞ്ച് ദിവസത്തെ കാലാവധി സ്പോണ്സര്‍ ആവശ്യപ്പെട്ടതനുസരിച്ച് രണ്ടുപേരും സമ്മത പ
ത്രം ഒപ്പ് വെച്ചു. മൂന്നാഴ്ചയ്ക്ക് ശേഷം ഇക്കാമ കുടിശ്ശിക എല്ലാം അടച്ച് പുതുക്കി കുട്ടന്‍ നാവുണ്ണിയുടെ ആവശ്യപ്രകാരം എക്സിറ്റ് റീ എന്റ്രി അടിച്ച് നല്‍കി എന്നിട്ടും മകളുടെ വിവാഹത്തിനായി പണം കടം വാങ്ങേണ്ടി വന്നു. ആ കടം വീട്ടാനായി തിരിച്ച് വരാനായി കുട്ടന്‍ നാവുണ്ണി വ്യാഴാഴ്ച നാട്ടിലേക്ക് തിരിക്കും.
ഇത്ര നാളായിട്ടും നാട്ടില്‍ വരാത്ത കുട്ടന്‍ നാവുണ്ണിക്ക് ഏറെ സമ്പാദ്യമുണ്ടാക്കിയിട്ട് ഉണ്ടാകുമെന്നാണ് ബന്ധുക്കള്‍ കണക്ക് കൂട്ടുന്നത്. നാട്ടില്‍ വരാന്‍ കുട്ടന്‍ നാവുണ്ണിക്ക് താല്പര്യമില്ല എന്നും കുറ്റപ്പെടുത്തുന്നു. ഇത്രയും നാള്‍ താന്‍ അനുഭവിച്ച എല്ലാ ദുഃരിതങ്ങള്‍ക്കും വിട പറഞ്ഞ് കുടുംബത്തോടൊപ്പം എത്രയും പെട്ടെന്ന് എത്താം എന്ന സന്തോഷത്തിലാണ് ഈ നിസ്സഹായന്‍. ഇങ്ങനെ ഒരു ഗതി ആര്‍ക്കും വരരുതെ എന്ന പ്രാര്‍ത്ഥിച്ച് കൊണ്ട് ജീവിതത്തിന്റെ യവ്വനം മുഴുവന്‍ കെമിക്കലുകളുടെ ഇടയില്‍ ഹോമിക്കേണ്ടി വന്നിട്ടും കുഞ്ഞുകളുടെ വളര്‍ച്ച പോലും കാണാന്‍ സാധിക്കാതെ പോയ പിതാവാണ് താനെന്ന് കുട്ടന്‍ നാവുണ്ണി പറഞ്ഞു. ദീര്‍ഘ നാളുകള്‍ക്ക് ശേഷം വീടണയുന്ന കുട്ടന്‍ നാവുണ്ണിയെ കാത്തിരിക്കുകയാണ് ഭാര്യ രാജേശ്വരി, മക്കള്‍ രമ്യയും രാജീവും.ഇതിന് വഴിയോരുക്കിയ സഫിയ അജിതിനോടും നവയുഗം പ്രവര്‍ത്തകരോടും കുട്ടന്‍ നാവുണ്ണി നന്ദി പറഞ്ഞു.
Keywords: Navayugam, Dammam