city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കെസഫ് ഫുട്‌ബോള്‍: മൊഗ്രാല്‍ പുത്തൂര്‍ ജേതാക്കളായി

കെസഫ് ഫുട്‌ബോള്‍: മൊഗ്രാല്‍ പുത്തൂര്‍ ജേതാക്കളായി
മൊഗ്രാല്‍ പുത്തൂര്‍ ടീം

ദുബൈ: കെസഫിന്റെ 10-ാം വാര്‍­ഷി­ക­ത്തോ­ട­നു­ബ­ന്ധിച്ച്‌ വെള്ളിയാഴ്ച ഇത്തിസലാത്ത് അക്കാദമി ഗ്രൗണ്ടില്‍ നടന്ന ഫുട്‌ബോള്‍ മത്സരം ഹരം പകര്‍ന്നു. മത്സരം വീക്ഷിക്കാനായി നൂറു കണക്കിനാളുകളാണ് എത്തിയത്. കാസര്‍കോട് ജില്ലയിലെ പ്രമുഖ ടീമുകളെ പങ്കെടുപിച്ചു കൊണ്ട് ഫ്‌ളഡ് ലൈറ്റ് സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്.

കെസഫ് ഫുട്‌ബോള്‍: മൊഗ്രാല്‍ പുത്തൂര്‍ ജേതാക്കളായി
മികച്ച കളിക്കാരന്‍ റ­മീസ്‌
തൃക്കരിപ്പൂരുമായുള്ള ഫൈനല്‍ മത്സരത്തില്‍ മൊഗ്രാല്‍പുത്തൂര്‍ ജേതാക്കളായി. ഫൈനലില്‍ ഇരു ടീമുകളും ഗോള്‍ രഹിത സമനില നേടിയതിനെതുടര്‍ന്ന് നടത്തിയ പെനാള്‍ട്ടിയിലാണ് മൊഗ്രാല്‍പുത്തൂര്‍ 3-2ന് തൃക്കരിപ്പൂരിനെ പരാജയപ്പെടുത്തിയത്. മികച്ച കളിക്കാരനായി മൊഗ്രാല്‍പുത്തൂര്‍ ടീമിലെ റമീസിനെ തെരെഞ്ഞെടുത്തു.

ബദിയടുക്ക, ഉപ്പള, നീലേശ്വരം തുടങ്ങി കാസര്‍കോട് ജില്ലയുടെ എല്ലാ ഭാഗത്ത് നിന്നുമുള്ള ടീമികളും മത്സരത്തില്‍ പങ്കെടുത്തു. കാല്‍പന്തു കളിയുടെ സൗന്ദര്യം മണലാരണത്തിന്റെ മണ്ണിലും അനശ്വരമാക്കാനും ക്ലാസിക് ഫുട്‌ബോളിന്റെ അടവുകള്‍ പുറത്തെടുക്കാനും തൃക്കരിപ്പൂരിനും മൊഗ്രാല്‍പുത്തൂരിനും കഴിഞ്ഞു. തിരക്കു പിടിച്ച പ്രവാസ ജീവിതത്തിനിടയില്‍ വീണു കിട്ടിയ ഇത്തരം അസുലഭമായ സന്ദര്‍ഭം കളിക്കാരേയും കാണികളേയും ഒരുപോലെ ആവേശഭരിതരാക്കി.

കെസഫ് ഫുട്‌ബോള്‍: മൊഗ്രാല്‍ പുത്തൂര്‍ ജേതാക്കളായി
- Haris Zeenath

Keywords:  Dubai, Gulf, Football, Mogral Puthur, Trikaripur, Malayalam News, KSEF, Gulf News, Wins Mogral Puthur team, Sameer, Championship

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia