കൊണ്ടോട്ടി സെന്റര്‍ കുടുംബ സംഗമം വിവിധ മുഹൂര്‍ത്തങ്ങള്‍ക്ക് വേദിയായി
Jun 7, 2013, 12:18 IST
ജിദ്ദ: കൊണ്ടോട്ടി സെന്റര്‍ ജിദ്ദയില്‍ സംഘടിപ്പിച്ച പ്രവര്‍ത്തകരുടെ കുടുംബ സംഗമം വിവിധ മുഹൂര്‍ത്തങ്ങള്‍ക്ക് വേദിയായി. കഴിഞ്ഞ ദിവസം ശറഫിയ്യ ഇമ്പാല ഗാര്‍ഡനില്‍ നടന്ന വിപുലമായ പരിപാടിയില്‍ കൊണ്ടോട്ടിയിലെ പൗര പ്രമുഖനും എഴുത്തുകാരനുമായ കെ.ടി. റഹ്മാന്‍ തങ്ങള്‍ക്ക് സ്വീകരണവും പുരസ്‌കാരവും നല്‍കി ആദരിച്ചു. കൊണ്ടോട്ടി സെന്ററിന്റെ പ്രവര്‍ത്തനങ്ങളിലൂടെ നേടിയെടുത്ത പലിശ രഹിത ബാങ്കും മറ്റു കാരുണ്യപ്രവര്‍ത്തനങ്ങളും നാട്ടില്‍ അവശത അനുഭവിക്കുന്നവര്‍ക്ക് ഏറെ ആശ്വാസകരമാണെന്ന് റഹ്മാന്‍ തങ്ങള്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു.
പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന പ്രമുഖ കലാകാരന്‍ ലത്തീഫ് പെരിഞ്ചീരിക്ക് യാത്രയപ്പും സെന്ററിന്റെ പുരസ്‌കാരവും നല്‍കി. ബദര്‍ തമാം മാനേജിംഗ് ഡയറക്ടര്‍ കെ.ടി. മുജീബ്, ജമാല്‍ പാഷ എന്നിവര്‍ വിവിധ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. കൊണ്ടോട്ടി സെന്റര്‍ പ്രസിഡന്റ് കബീര്‍ കൊണ്ടോട്ടി അധ്യക്ഷത വഹിച്ചു. സലീം മധുവായി സ്വാഗവും ഉമ്മര്‍ കോയ തുറക്കല്‍ നന്ദിയും പറഞ്ഞു. ഇസ്മായില്‍ നീറാട് ആശംസ അര്‍പ്പിച്ചു.
തുടര്‍ന്ന് നടന്ന സംഗീത വിരുന്നിന് ആര്‍ട്‌സ് സെക്രട്ടറി അബ്ദുല്‍ ഹമീദ് കരിമ്പുലാക്കല്‍ നേതൃത്വം നല്‍കി. നദാ ഫൈസല്‍, ശിഫാ മഹ്മൂദ്, ഇസ്മായില്‍ മണ്ണാര്‍ക്കാട്, അമീര്‍ മലപ്പുറം, നൂഹ് ബീമാപള്ളി, ബഷീര്‍ കൊണ്ടോട്ടി, മാസിന്‍ ജമാല്‍ തുടങ്ങിയവര്‍ ഗാനമാലപിച്ചു. കെ.പി. ബാവു, റഷീദ് ചുള്ളിയന്‍, റഫീഖ് മാങ്കായി, മുഷ്താഖ് തങ്ങള്‍, കരീം എക്കാപറമ്പ്, നസീര്‍ മലായി, അശ്‌റഫ് ചാമുണ്ടി, റഫീഖ് കൊച്ചേരി എന്നിവര്‍ വിവിധ പരിപാടികള്‍ നിയന്ത്രിച്ചു.
Keywords: Kondotty center, Jeddah, Rahman Thangal, Reception, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന പ്രമുഖ കലാകാരന്‍ ലത്തീഫ് പെരിഞ്ചീരിക്ക് യാത്രയപ്പും സെന്ററിന്റെ പുരസ്‌കാരവും നല്‍കി. ബദര്‍ തമാം മാനേജിംഗ് ഡയറക്ടര്‍ കെ.ടി. മുജീബ്, ജമാല്‍ പാഷ എന്നിവര്‍ വിവിധ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. കൊണ്ടോട്ടി സെന്റര്‍ പ്രസിഡന്റ് കബീര്‍ കൊണ്ടോട്ടി അധ്യക്ഷത വഹിച്ചു. സലീം മധുവായി സ്വാഗവും ഉമ്മര്‍ കോയ തുറക്കല്‍ നന്ദിയും പറഞ്ഞു. ഇസ്മായില്‍ നീറാട് ആശംസ അര്‍പ്പിച്ചു.
![]() |
കൊണ്ടോട്ടി സെന്ററിന്റെ ഉപഹാരം റഹ്മാന്‍ തങ്ങള്‍ക്ക് കെടി മുജീബ് സമ്മാനിക്കുന്നു |