കെ.എം.സി.സി.യുടെ പ്രവര്‍ത്തനം മാത്രകാപരം ഡോ. എന്‍.എ. മുഹമ്മദ്
Jan 23, 2013, 19:08 IST
Dr. N.A. Mohammed |
മുസ്ലിം ലീഗ് നേതാക്കള്‍ക്ക് ദുബൈ കെ.എം.സി.സി ഉദുമ മണ്ഡലം കമ്മിറ്റി നല്‍കിയ സ്വീകരണ പരിപാടിയില്‍ സംബന്ധിച്ച് സംസരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് ടി.കെ. മുനീര്‍ ബന്താടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കെ.എം.സി.സി കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് ഹുസൈനാര്‍ ഹാജി ഇടച്ചക്കൈ ഉദ്ഘാടനം ചെയ്തു.
ദുബൈ കെ.എം.സി.സി. സംസ്ഥാന പ്രസിഡന്റ് ഐ.കെ. അന്‍വര്‍ നഹ മുഖ്യ പ്രഭാഷണം നടത്തി. കാസര്‍കോട് ജില്ല മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് കല്ലട്ര മഹിന്‍ ഹാജി, കല്ലട്ര അബ്ദുല്‍ ഖാദര്‍, ഹാജി അബ്ദുല്ല ഹുസൈന്‍, ഖത്തര്‍ ഇബ്രാഹിം ഹാജി മറുപടി പ്രസംഗം നടത്തി.
ദുബൈ കെ.എം.സി.സി സംസ്ഥാന ആക്ടിംഗ് ജനറല്‍ സെക്രട്ടറി ഹനീഫ കല്‍മട്ട, ഹസൈനാര്‍ തോട്ടുംബാഗം, അബ്ദുല്ല ആറങ്ങാടി, ഖാദര്‍ അരിപ്രംബ്ര, ഹംസ പയ്യോളി, മുനീര്‍ ചേര്‍ക്കള, സി.കെ. ഖാദര്‍, ടി.ആര്‍. ഹനീഫ, ഹസൈനാര്‍ ബീജന്തടുക്ക, എരിയാല്‍ മുഹമ്മദ് കുഞ്ഞി, സി.എച്ച്. നൂറുദ്ദീന്‍, അയുബ് ഉറുമി, യുസഫ് മുക്കൂട്, ഡോ. ഇസ്മയില്‍, മുഹമ്മദ് മങ്ങാട്, ഇല്യാസ് കട്ടക്കാല്‍, അബ്ബാസ് കെ.പി. ഷെരീഫ് തായത്തോടി, റഫീക്ക് മാങ്ങാട്, ഷംസീര്‍ അടൂര്‍, ഫൈസല്‍ പൊവ്വല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. റഷീദ് ഹാജി കല്ലിങ്കാല്‍ സ്വാഗതവും, ഷബീര്‍ കിഴൂര്‍ നന്ദിയും പറഞ്ഞു.
Keywords: Qatar Ibrahim Haji, Dubai, KMCC, Uduma, Reception, N.A.Mohammed, Inauguration, Gulf, Malayalam news