city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അബുദാബി കാസര്‍കോട് ജില്ലാ കെ.എം.സി.സി 'വി ലവ് യു.എ.ഇ' സംഗമം

അബുദാബി: (www.kasargodvartha.com 07/12/2015) യു.എ.ഇ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് അബുദാബി കാസര്‍കോട് ജില്ലാ കെ.എം.സി.സി കമ്മിറ്റി സംഘടിപ്പിച്ച 'വി ലവ് യു എ ഇ' സംഗമം പ്രവര്‍ത്തക ബാഹുല്യം കൊണ്ടും മത്സര ആവേശം കൊണ്ടും നവ്യാനുഭവമായി. ഖാലിദിയ പാര്‍ക്കില്‍ ഒത്തുചേര്‍ന്ന പ്രവര്‍ത്തകര്‍ വിവിധ കലാ - കായിക മത്സരങ്ങളില്‍ മണ്ഡലം അടിസ്ഥാനത്തില്‍ മാറ്റുരച്ചപ്പോള്‍ വാശിയേറിയ പ്രകടനമായി മാറി.

മഞ്ചേശ്വരം, ഉദുമ മണ്ഡലങ്ങള്‍ 28 പോയിന്റുമായി ഒപ്പത്തിനൊപ്പം നിന്നതിനാല്‍ നറുക്കെടുപ്പില്‍ ഉദുമ ഓവറോള്‍ ചാമ്പ്യന്‍മാരായി. ദേശീയദിന പരേഡും വാം ആപ്പും, അനുഭവങ്ങള്‍ പങ്കുവെക്കലും ശ്രദ്ധേയമായി. വാം അപ്പിന് സെഡ് എ മൊഗ്രാല്‍ നേതൃത്വം നല്‍കി. ജില്ലാ പ്രസിഡണ്ട് പി.കെ അഹമ്മദ് ബല്ലാ കടപ്പുറം സല്യൂട്ട് സ്വീകരിച്ചു. തുടര്‍ന്ന് നടന്ന 'വി ലവ് യു.എ.ഇ' സംഗമം സംസ്ഥാന കെഎംസിസി ട്രഷറര്‍ സമീര്‍ തൃക്കരിപ്പൂര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് പി.കെ അഹ്മ്മദ് അധ്യക്ഷത വഹിച്ചു. വിവിധ മണ്ഡലം നേതാക്കള്‍ സംസാരിച്ചു. ജില്ല ജനറല്‍ സെക്രട്ടറി മുജീബ് മൊഗ്രാല്‍ സ്വാഗതവും ട്രഷറര്‍ അബ്ദുര്‍ റഹ് മാന്‍ മാസ്റ്റര്‍ പട്ട്‌ള നന്ദിയും പറഞ്ഞു.

തുടര്‍ന്ന് നടന്ന മത്സരങ്ങള്‍ ഷമീം ബേക്കല്‍, സുല്‍ഫി ശേണി, പി.കെ അഹമ്മദ്, മുജീബ് മൊഗ്രാല്‍, അബ്ദുര്‍ റഹ് മാന്‍ മാസ്റ്റര്‍ പട്ട്‌ള, സെഡ് എ മൊഗ്രാല്‍, ജലീല്‍ മാന്യ, അനീസ് മാങ്ങാട് എന്നിവര്‍ നിയന്ത്രിച്ചു. കബഡിയില്‍ മഞ്ചേശ്വരവും ഫുട്‌ബോള്‍ ഷൂട്ടൗട്ടില്‍ ഉദുമയും, കമ്പവലിയില്‍ കാഞ്ഞങ്ങാടും ജേതാക്കളായി. മാപ്പിള പാട്ടില്‍ കാസര്‍കോട് മണ്ഡലത്തിലെ ഷെരീഫ് ചെരൂണി വിജയിച്ചു. നാടന്‍ കളികളും, മ്യൂസിക് ബോളും, ചാക്ക് റാസ്, സ്പൂണ്‍ റാസ്, മാപ്പിള പാട്ടും പ്രവര്‍ത്തകര്‍ക്ക് മറക്കാനാവാത്ത അനുഭവമായി. രാത്രി ഏറെ വൈകിയാണ് സംഗമം അവസാനിച്ചത്.

സമാപന ചടങ്ങില്‍ ജില്ലാ പ്രസിഡണ്ട് പി.കെ അഹമ്മദ് ബല്ലാ കടപ്പുറം ഓവറോള്‍ കിരീടം ഉദുമ മണ്ഡലം പ്രസിഡണ്ട് അഷ്‌റഫ് കീഴൂറിനു സമ്മാനിച്ചു. മറ്റു ട്രോഫികള്‍ യഥാക്രമം മുജീബ് മൊഗ്രാല്‍, അബ്ദുര്‍ റഹ് മാന്‍ പൊവ്വല്‍, അബ്ദുല്‍ അസീസ് കീഴൂര്‍, മുനീര്‍ പാലായി, സെഡ് എ മൊഗ്രാല്‍, അനീസ് മാങ്ങാട്, ഗഫൂര്‍ ബേക്കല്‍, അബ്ദുര്‍ റഹ് മാന്‍ മാസ്റ്റര്‍ പട്ട്‌ള എന്നിവര്‍ സമ്മാനിച്ചു. അബ്ദുര്‍ റഹ് മാന്‍ ചേക്കു ഹാജി, സുലൈമാന്‍ കാനക്കോട്, ജാബിര്‍ അബ്ദുല്ല, അഷ്‌റഫ് കൊതിക്കാല്‍, മുഹമ്മദ് കുഞ്ഞി ആദൂര്‍, അഷ്‌റഫ് ഒളവറ, അബൂബക്കര്‍ തുരുത്തി, ഇസ്മാഈല്‍ ഉദിനൂര്‍, സത്താര്‍ കുന്നുംകൈ, ഇല്ല്യാസ് ബല്ലാ കടപ്പുറം, ജലീല്‍ മാന്യ, അസീസ് ആറാട്ടുകടവ്, ഷാഫി സിയാറത്തുങ്കര, ഷരീഫ് പള്ള ത്തടുക്ക, അസീസ് കന്തല്‍ തുടങ്ങിയ നേതാക്കള്‍ സംബന്ധിച്ചു. സംഗമത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ജനറല്‍ സെക്രട്ടറി മുജീബ് മൊഗ്രാല്‍ നന്ദി പറഞ്ഞു.

അബുദാബി കാസര്‍കോട് ജില്ലാ കെ.എം.സി.സി 'വി ലവ് യു.എ.ഇ' സംഗമം

അബുദാബി കാസര്‍കോട് ജില്ലാ കെ.എം.സി.സി 'വി ലവ് യു.എ.ഇ' സംഗമം

Keywords : Abudhabi, KMCC, Meet, Inauguration, Gulf, We Love UAE.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia