city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജീവ കാരുണ്യ പ്രവര്‍ത്തനം മുഖമുദ്രയാക്കുക: ഇബ്രാഹിം എളേറ്റില്‍

ദുബൈ: (www.kasargodvartha.com 30/08/2015) ജീവ കാരുണ്യ പ്രവര്‍ത്തനമായിരിക്കണം കെഎംസിസി പ്രവര്‍ത്തകരുടെ മുഖമുദ്രയെന്ന് യു.എ.ഇ കെ.എം.സി.സി ജനറല്‍ സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍ പ്രസ്താവിച്ചു. ദുബൈ തൃക്കരിപ്പൂര്‍ മണ്ഡലം കെ.എം.സി.സിയുടെ 'തഫ്ഈല്‍2015' പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

2015 - 2018 കാലയളവില്‍ എട്ട് പഞ്ചായത്തിലും ഒരു മുനിസിപ്പാലിറ്റിയും ഉള്‍ക്കൊള്ളുന്ന മണ്ഡലത്തില്‍ ഓരോ ബൈത്തു റഹ് മ, നിര്‍ധനരായ കിഡ്‌നി രോഗികള്‍ക്കുള്ള ഡയാലിസിസ്, ഡയബറ്റിസ് രോഗികള്‍ക്കുള്ള മെഷീന്‍, വൃക്ക രോഗ നിര്‍ണയ ക്യാമ്പ്, വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്, ആരോഗ്യ പദ്ധതികള്‍, ലീഗല്‍ അദാലത്ത് തുടങ്ങി നിരവധി മേഖലകളില്‍ ഊന്നിയുള്ളതാണ് 'തഫ്ഈല്‍ 2015'.

മണ്ഡലത്തില്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ ഏറെ പ്രശംസനീയമാണെന്നും മണ്ഡലം പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും എളേറ്റില്‍ പറഞ്ഞു. പ്രസിഡണ്ട് എ.ജി.എ. റഹ് മാന്‍ അധ്യക്ഷത വഹിച്ചു. കേന്ദ്ര വൈസ് പ്രസിഡണ്ട് ഹുസൈനാര്‍ ഹാജി എടച്ചാക്കൈ, സംസ്ഥാന ആക്ടിംഗ് സെക്രട്ടറി ആര്‍. ഷുക്കൂര്‍, ജില്ലാ പ്രസിഡണ്ട് ഹംസ തൊട്ടി, സെക്രട്ടറി അബ്ദുല്ല ആറങ്ങാടി, ജില്ല ഭാരവാഹികളായ അഫ്‌സല്‍ മെട്ടമ്മല്‍, മുഹമ്മദലി തൃക്കരിപ്പൂര്‍, ഖാലിദ് പടന്ന, ഷാര്‍ജ കാസര്‍കോട് ജില്ലാ വൈസ് പ്രസിഡണ്ട് ഖലീല്‍ റഹ് മാന്‍ ഖാഷിഫി, ഷാര്‍ജ തൃക്കരിപ്പൂര്‍ മണ്ഡലം കെഎംസിസി പ്രസിഡണ്ട് ജമാല്‍ ബൈത്താന്‍, സെക്രട്ടറി ഖാസിം ചാനടക്കം, മണ്ഡലം ഭാരവാഹികളായ മുഹമ്മദലി മാവിലാടം, ജസീം പി. പടന്ന, റഫീഖ് കാടങ്കോട്, നൗഷാദ് തൃക്കരിപ്പൂര്‍, യൂസുഫ് മുക്കോട് എന്നിവര്‍  സംസാരിച്ചു. ജനറല്‍ സെക്രട്ടറി അഷറഫ് ടി.കെ സ്വാഗതവും, ഖാദര്‍ അഴീക്കല്‍ നന്ദിയും പറഞ്ഞു.

ജീവ കാരുണ്യ പ്രവര്‍ത്തനം മുഖമുദ്രയാക്കുക: ഇബ്രാഹിം എളേറ്റില്‍

Keywords : Dubai, KMCC, Gulf, Trikaripur, Inauguration, Faizal Eletil, KMCC Trikaripur Thafeel 2015 inaugurated. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia