ലീഗ് നേതാക്കള്‍ക്ക് ദുബൈ ഉദുമ മണ്ഡലം കെ.എം. സി. സി സ്വീകരണം നല്കുന്നു
Jan 16, 2013, 16:09 IST
ദുബൈ: ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം ദുബൈയിലെത്തിയ കാസര്‍കോട് ജില്ല മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി, പൗര പ്രമുഖനും കീഴൂര്‍ സംയുക്ത ജമാഅത്ത് പ്രസിഡന്റുമായ ഡോ: എന്‍.എ മുഹമ്മദ്, ചെമ്മനാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കല്ലട്ര അബ്ദുല്‍ ഖാദര്‍, ചെമ്മനാട് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ഹാജി അബ്ദുല്ല ഹുസൈന് കടവത്ത്, കീഴൂര്‍ സംയുക്ത ജമാഅത്ത് വൈസ് പ്രസിഡന്റ് ഖത്തര്‍ ഇബ്രാഹിം ഹാജി എന്നിവര്‍ക്ക് ദുബൈ ഉദുമ മണ്ഡലം കെ.എം.സി.സി യുടെ ആഭിമുഖ്യത്തില്‍ രാത്രി ഒമ്പത് മണിക്ക് ദുബൈ കെ.എം.സി സി. ഓഡിറ്റോറിയത്തില്‍ വെച്ച് സ്വീകരണം നല്‍കും.
ചടങ്ങില്‍ ചന്ദ്രിക ഡയരക്ടര്‍ ഡോ: പി.എ ഇബ്രാഹിം ഹാജി, കെ.എം.സി.സി കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് ഹുസൈനാര് ഹാജി ഇടച്ചാക്കൈ, ദുബൈ കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് പി.കെ അന്‍വര്‍ നഹ തുടങ്ങിയവര്‍ സംബന്ധിക്കും.

Keywords: KMCC, Dubai, Uduma, Muslim League, Kasaragod dist, Chemnad, Kallatra Mahin Haji, Kizhur, Malayalam News, Gulf.