വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പും, വിധവാ പെന്‍ഷനുമായി പള്ളിക്കര പഞ്ചായത്ത് ദുബൈ കെ.എം.സി.സി
Apr 7, 2015, 09:30 IST
ദുബൈ: (www.kasargodvartha.com 07/04/2015) പള്ളിക്കര പഞ്ചായത്ത് ദുബൈ കെ.എം.സി.സി കമ്മിറ്റിക്ക് കീഴിലായി പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന ശാഖകളിലെ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പും, നിര്‍ധന കുടുംബത്തില്‍പ്പെട്ട വിധവകളായിരിക്കുന്ന സ്ത്രീകള്‍ക്ക് ഒരു വര്‍ഷത്തേക്കുള്ള പെന്‍ഷന്‍ പദ്ധതിയും നടത്താന്‍ കഴിഞ്ഞ ദിവസം നടന്ന ജനറല്‍ ബോഡി യോഗം തീരുമാനിച്ചു. വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അര്‍ഹതപ്പെട്ട വിദ്യാര്‍ത്ഥികളെ കണ്ടത്തുന്നതിന് പഞ്ചായത്ത് എം.എസ്.എഫ് കമ്മിറ്റി മുഖാന്തരം ഓരോ ശാഖ എം.എസ്.എഫ് കമ്മിറ്റിയിലൂടെ അപേക്ഷകള്‍ സ്വീകരിക്കും.
മെമ്പര്‍ഷിപ്പ് അടിസ്ഥാനത്തില്‍ നിലവില്‍ പുതുതായി വന്ന കമ്മിറ്റിയുടെ വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കികൊണ്ടുള്ള ആദ്യ പ്രവര്‍ത്തനം പ്രശംസനീയമാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ കാസര്‍കോട് ജില്ലാ ദുബൈ കെ.എം.സി.സി പ്രസിഡണ്ട് ഹംസ തൊട്ടി പറഞ്ഞു. പഞ്ചായത്ത് കമ്മിറ്റിയുടെ ഒഴിവു വന്ന ട്രഷര്‍ സ്ഥാനത്തേക്ക് ഷാക്കിര്‍ കല്ലിങ്കാലിനെ തെരഞ്ഞടുത്തു.
യോഗത്തില്‍ സി.എ ബഷീര്‍ അധ്യക്ഷത വഹിച്ചു. റഷീദ് ഹാജി കല്ലിങ്കാല്‍, അബൂബക്കര്‍, മനാഫ് ഖാന്‍, അബ്ബാസ് ഹുദവി ബേക്കല്‍, അസര്‍ ബേക്കല്‍ എന്നിവര്‍ സംസാരിച്ചു. ആരിഫ് ചെരുമ്പ സ്വാഗതവും, ഹസീബ് പള്ളിക്കര നന്ദിയും പറഞ്ഞു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : KMCC, Pallikara, Committee, Gulf.
Advertisement:
ഷാക്കിര്‍ കല്ലിങ്കാല്‍ |