കെ സുധാകരന്റെ വിജയത്തിന് അബുദാബി കെ എം സി സി സൗജന്യമായി കോള്‍ബൂത്ത് തുറക്കുന്നു
May 12, 2016, 10:00 IST
അബുദാബി: (www.kasargodvartha.com 12.05.2016) ഉദുമ മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്റെ വിജയത്തിന് വേണ്ടി അബുദാബി കെ എം സി സി കോള്‍ ടു പോള്‍ വോട്ട് ഫോര്‍ സുധാകരന്‍' എന്ന പേരില്‍ കോള്‍ ബൂത്ത് തുറക്കുന്നു. അബുദാബി ഉദുമ മണ്ഡലം കെ എം സി സി വോട്ട് കൂട്ടം നാട്ടിലേക്ക് എന്ന പദ്ധതിയിലൂടെ പരമാവധി പ്രവര്‍ത്തകരെ നാട്ടിലേക്ക് പോകാന്‍ സഹായം നല്‍കിയതിന് പുറമേ നാട്ടിലേക്ക് പോകാന്‍ പറ്റാത്ത പ്രവര്‍ത്തകര്‍ക്ക് കുടുംബത്തിലേക്കും സുഹൃത്തുക്കള്‍ക്കും ഫോണ്‍ ചെയ്ത് വോട്ടഭ്യര്‍ത്ഥന നടത്താനാണ് അവസരമൊരുക്കുന്നത്.
അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ വെള്ളിയാഴ്ച ഉച്ചക്ക് മൂന്ന് മണിക്ക് സൗജന്യമായി ആരംഭിക്കുന്ന കോള്‍ ബൂത്ത് പരമാവധി പ്രവര്‍ത്തകരും വോട്ടര്‍മാരും ഉപയോഗപ്പെടുത്തി കുടുംബക്കാരുടേയും സുഹൃത്തുക്കളുടേയും വോട്ട് കെ സുധാകരന് നല്‍കാന്‍ അഭ്യര്‍ത്ഥന നടത്തണമെന്ന് ആക്ടിംങ് പ്രസിഡണ്ട് ഷമീര്‍ കോട്ടിക്കുളവും ജനറല്‍ സെക്രട്ടറി പി കെ അഷ്‌റഫും അറിയിച്ചു.
Keywords : Udma, UDF, Election 2016, KMCC, Gulf, Phone-call, K Sudhakaran.
Keywords : Udma, UDF, Election 2016, KMCC, Gulf, Phone-call, K Sudhakaran.