പൊതു പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി മനോവീര്യം തകര്‍ക്കാമെന്ന വ്യാമോഹം വിലപോവില്ല: കെ എം സി സി
Mar 7, 2016, 11:00 IST
ദുബൈ: (www.kasargodvartha.com 07.03.2016) ചെങ്കള പഞ്ചായത്ത് വാര്‍ഡ് ഉപതെരഞ്ഞെടുപ്പിനിടയിലുണ്ടായ നിസ്സാര സംഭവത്തിന്റെ പേരില്‍ ദുബൈ കെ എം സി സി കാസര്‍കോട് ജില്ല കമ്മിറ്റി ട്രഷറര്‍ മുനീര്‍ ചെര്‍ക്കളയെയും യൂത്ത് ലീഗ് നേതാക്കളെയും കള്ളക്കേസില്‍ കുടുക്കി മനോവീര്യം തകര്‍ക്കാനുള്ള ശ്രമം വിലപോവില്ലന്നും ദുബൈ കെ എം സി സി കാസര്‍കോട് മണ്ഡലം കമ്മിറ്റി അഭിപ്രായപെട്ടു. നാട്ടില്‍ സമാധാനം സ്ഥാപിക്കാന്‍ നിയോഗിക്കപ്പെട്ട നിയമപാലകര്‍ പ്രശ്‌നങ്ങളെ രമ്യമായി പരിഹരിക്കുന്നതിന് പകരം നാട്ടിലും പ്രവാസ ലോകത്തും നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പൊതുപ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കിയും കണ്ണില്‍ കണ്ടവരെ തല്ലിയും വിരട്ടിയോടിച്ചും ടിയര്‍ഗ്യാസ് പ്രയോഗിച്ചും ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന രീതി അംഗീകരിക്കാനവില്ലെന്നും ഇത് ഗൂഡാലോചനയുടെ ഫലമാണെന്നും പോലീസ് തേര്‍വാഴ്ച്ചക്കെതിരെ സമഗ്ര അന്വേഷണം വേണമെന്നും ദുബൈ കെ എം സി സി കാസര്‍കോട് മണ്ഡലം കമ്മിറ്റി ആവശ്യപെട്ടു.
ദുബൈ കെ എം സി സി കാസര്‍കോട് മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് സലാം കന്യപ്പാടി, ജനറല്‍ സെക്രട്ടറി പി ഡി നൂറുദ്ദീന്‍, ട്രഷറര്‍ ഫൈസല്‍ പട്ടേല്‍, മറ്റു ഭാരവഹികളായ സലീം ചേരങ്കൈ, ഇ ബി അഹ് മദ് ചെടേക്കാല്‍, ഐ പി എം ഇബ്രാഹിം, അസീസ് കമാലിയ, കരീം മൊഗ്രാല്‍ പുത്തൂര്‍, സത്താര്‍ ആലംപാടി, റഹീം നെക്കര, മുനീഫ് ബദിയടുക്ക, സിദ്ദീഖ് ചൗക്കി, റഹ് മാന്‍ പടിഞ്ഞാര്‍ എന്നിവര്‍ സംബന്ധിച്ചു.
Keywords: case, KMCC, Dubai, Dubai-KMCC, Chengala, kasaragod, Gulf.