കെഎംസിസി - മുസ്‌ലിം ലീഗ് നേതൃസംഗമം നടത്തി
Dec 18, 2015, 10:00 IST
ദുബൈ: (www.kasargodvartha.com 18/12/2015) ദുബൈയിലെ റഫീ ഹോട്ടലില്‍ നടന്ന മഞ്ചേശ്വരം മണ്ഡലം കെഎംസിസി മുസ്‌ലിം ലീഗ് നേതൃ സംഗമം നവ്യാനുഭവമായി. മണ്ഡലത്തിലെ മുസ്ലിം ലീഗിന്റെ തിരഞ്ഞെടുപ്പ് വിജയ പരാജയങ്ങളും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളും വികസന കാര്യങ്ങളും ചര്‍ച്ചയായ നേതൃസംഗമം സംസ്ഥാന കെഎംസിസി സെക്രട്ടറി ഹനീഫ് കല്‍മാട്ട ഉദ്ഘാടനം ചെയ്തു.
അന്തരിച്ച പി.എ അബ്ബാസ് ഹാജിയുടെ പേരില്‍ പ്രത്യേക പ്രാര്‍ത്ഥനയും അനുസ്മരണവും നടന്നു. സയ്യിദ് അബ്ദുല്‍ ഹക്കീം തങ്ങള്‍ അല്‍ ബുഖാരി പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് ടി.എ മൂസ, മംഗല്‍പാടി പഞ്ചായത്ത് മുസ്ലിം ലീഗ് ട്രഷറര്‍ എം.ബി യൂസുഫ്, എസ്.ടി.യു ജില്ലാ സെക്രട്ടറി ഉമ്മര്‍ അപ്പോളോ, പി.എം സലിം എന്നിവരെ ചടങ്ങില്‍ ആദരിച്ചു. മുസ്‌ലിം ലീഗിന്റെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലെ മുഖ്യ സ്രോതസ്സായി പ്രവര്‍ത്തിക്കുന്നത് കെഎംസിസിയാണെന്നും, കെഎംസിസിയുടെ നിസ്വാര്‍ത്ഥ സേവനങ്ങള്‍ ശ്ലാഘനീയമാണെന്നും ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ ടി.എ മൂസ അഭിപ്രായപ്പെട്ടു.
ജാതി മത രാഷ്ട്രീയ ഭേദമില്ലാതെ കെഎംസിസി നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ മത സൗഹാര്‍ദം നിലനില്‍ക്കാനും വര്‍ഗീയ ചേരിതിരിവ് ഇല്ലാതാക്കാനും സാമൂഹിക ഐക്യം സൃഷ്ടിക്കാനും കാരണമായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദുബൈ കെഎംസിസി മഞ്ചേശ്വരം മണ്ഡലം ആക്ടിംഗ് പ്രസിഡണ്ട് അബ്ദുര്‍ റഹ് മാന്‍ മള്ളങ്കൈ അധ്യക്ഷനായിരുന്നു. സെക്രട്ടറി ഡോ. ഇസ്മാഈല്‍ സ്വാഗതവും അഷ്‌റഫ് ബായാര്‍ നന്ദിയും പറഞ്ഞു.
മഹ് മൂദ് ഹാജി പൈവളികെ, ഷാഫി ഹാജി പൈവളികെ, അഷ്‌റഫ് കര്‍ള, അബ്ദുല്ല കെദംബാടി, മന്‍സൂര്‍ മര്‍ത്യ, അസീസ് ബള്ളൂര്‍, അബ്ബാസ് ബംബ്രാണ, സുബൈര്‍ കുബണൂര്‍, അഷ്‌റഫ് പാവൂര്‍, സൈഫുദ്ദീന്‍ മൊഗ്രാല്‍, നിസാര്‍ ഉപ്പള, ഖാലിദ് മള്ളങ്കൈ, ഇബ്രാഹിം ബേരികെ, മുനീര്‍ ഉറുമി, ഷാകിര്‍ ബായാര്‍, ഇബ്രാഹിം ബാജുരി, ഖലീല്‍ മാളിഗ, മുനീര്‍ എം.കെ, യൂസുഫ് ഷേണി, സലീം കുഞ്ചത്തൂര്‍, ഫസല്‍ ബംബ്രാണ, റഹീം അരിമല തുടങ്ങിയവര്‍ സംഗമത്തില്‍ സംബന്ധിച്ചു

Keywords : KMCC, Gulf, Dubai, Manjeshwaram, Muslim-league, Meet.