city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

'KMCC ഹജ്ജ് സെല്ലിന് മുന്‍ വര്‍ഷത്തേക്കാളും കുടുതല്‍ വളണ്ടിയര്‍മാരെ അയക്കും'

ജിദ്ദ: (www.kasargodvartha.com 27.08.2014) ഹജ്ജ് കര്‍മം നിര്‍വഹിക്കാന്‍ എത്തുന്ന ഹജ്ജാജിമാര്‍ക്ക് സേവനം ചെയ്യുന്ന സൗദി കെ.എം.സി.സി ഹജ്ജ് സെല്ലിലേക്ക് മുന്‍ വര്‍ഷത്തേക്കാളും കുടുതല്‍ വളണ്ടിയര്‍മാരെ അയക്കുവാന്‍ പ്രസിഡണ്ട് ഹസന്‍ ബത്തേരിയുടെ അധ്യക്ഷതയില്‍ അനാകിസ് മാര്‍സിന്‍ പ്ലാസയില്‍ ചേര്‍ന്ന കെ.എം.സി.സി ജിദ്ദ കാസര്‍കോട് ജില്ല എക്‌സിക്യുട്ടീവ് യോഗം തീരുമാനിച്ചു.

കേരളത്തെ സമ്പൂര്‍ണ മദ്യ നിരോധനത്തിലേക്ക് നയിക്കുന്ന യു.ഡി.എഫ് സര്‍ക്കാരിനെ യോഗം പ്രശംസിച്ചു വിവാഹ ധൂര്‍ത്തിനും ആര്‍ഭാടത്തിനും പൊങ്ങച്ചത്തിനും എതിരെ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കുവാന്‍ തീരുമാനിച്ച മുസ്ലീം ലീഗ് സംസ്ഥാന സമിതിയുടെ തീരുമാനത്തെ സ്വാഗതം ചെയ്തു ജില്ലയിലെ വളണ്ടിയര്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനായി ഹസന്‍ ബത്തേരി, യൂസുഫ് ഹാജി പടന്ന, അബൂബക്കര്‍ ഉദിനൂര്‍ എന്നിവരെ കോ - ഓര്‍ഡിനേറ്റര്‍മാരായി തിരഞ്ഞെടുത്തു.

'KMCC ഹജ്ജ് സെല്ലിന് മുന്‍ വര്‍ഷത്തേക്കാളും കുടുതല്‍ വളണ്ടിയര്‍മാരെ അയക്കും'ജില്ലയില്‍ നിന്നും വളണ്ടിയര്‍ സേവനത്തിനായി പോകാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഹസന്‍ ബത്തേരി 0507132671, യൂസുഫ് ഹാജി പടന്ന 0502102584, അബൂബക്കര്‍ ഉദിനൂര്‍ 0541835828 എന്നിവരുമായി ബന്ധപ്പെടാം. ഹമീദ് എഞ്ചിനീര്‍, അബൂബക്കര്‍ ഉദിനൂര്‍, ജലീല്‍ ചെര്‍ക്കളം, ഖാദര്‍ ചെര്‍ക്കളം, ഇര്‍ഷാദ് മൊഗ്രാല്‍ പുത്തൂര്‍, അസീസ് ഉളുവാര്‍, അബ്ദുല്ല ചന്തേര എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. യൂസുഫ് ഹാജി പടന്ന സ്വാഗതവും, ബഷീര്‍ ചിത്താരി നന്ദിയും പറഞ്ഞു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords:  KMCC, Gulf, Hajj, Hajj-volunteers, Meeting, UDF, Government. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia