കെ എം സി സി ജിദ്ദ മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി യോഗം ചേര്‍ന്നു
Mar 6, 2016, 08:30 IST
ജിദ്ദ: (www.kasargodvartha.com 06/03/2016) കേരളം കണ്ട ഏറ്റവും വലിയ വികസനം കാഴ്ചവെച്ച യു ഡി എഫ് സര്‍ക്കാരിനെ വീണ്ടും അധികാരത്തിലേറ്റാന്‍ ആസന്നമായ നിയമസഭ തിരഞ്ഞെടുപ്പില്‍ മുഴുവന്‍ കെ എം സി സി പ്രവര്‍ത്തകരും കര്‍മനിരതരായി മുന്നിട്ടിറങ്ങണമെന്ന് കെ എം സി സി ജിദ്ദ മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ആഹ്വാനം ചെയ്തു. പ്രസിഡണ്ട് ഇബ്രാഹിം ഇമ്പുവിന്റെ അധ്യക്ഷതയില്‍ ശറഫിയ സഹാറ ഓഡിറ്റോറിയത്തില്‍ നടന്ന യോഗം കെ എം സി സി സെന്‍ട്രല്‍ കമ്മിറ്റി ട്രഷറർ അന്‍വര്‍ ചേരങ്കൈ ഉദ്ഘാടനം ചെയ്തു.
ഉത്തര കേരളത്തില്‍ ബി ജെ പിക്ക് നിര്‍ണായക ശക്തിയുള്ള കാസര്‍കോട്ടും, മഞ്ചേശ്വരം മണ്ഡലത്തിലും യു.ഡി.എഫിന്റെ വിജയം ഉറപ്പിക്കാന്‍ മുഴുവന്‍ മതേതര ശക്തികളും യുഡിഎഫിന് പിന്നില്‍ അണിനിരക്കണമെന്നും, വര്‍ഗീയക്കെതിരെയും, ആക്രമണ രാഷ്ട്രീയത്തിനെതിരെയും മുഴുവന്‍ ജനാധിപത്യ വിശ്വാസികളും യുഡിഎഫിനെ വിജയിപ്പിക്കണമെന്നും യോഗം ഉദ്ഘാടനം ചെയ്ത അന്‍വര്‍ ചേരങ്കൈ പറഞ്ഞു.
ഹസ്സന്‍ ബത്തേരി, ഹമീദ് എഞ്ചിനീയര്‍, ഇസ്സുദ്ദീന്‍ കുമ്പള, ഉസ്മാന്‍ ബയ്യാര്‍, ഹനീഫ മുണ്ടത്തടുക്ക, സിദ്ദീഖ് ഐ.എന്‍.ജി, ഹമീദ് ഇച്ചിലംകോട്, സലാം ബംബ്രാണ, അസീസ് ഉപ്പള എന്നിവര്‍ പ്രസംഗിച്ചു. അസീസ് ഉളുവാര്‍ സ്വാഗതവും ബഷീര്‍ ബയ്യാര്‍ നന്ദിയും പറഞ്ഞു.
Keywords : UDF, KMCC, Gulf, Election, Government, Development.