സഹം കെ.എം.സി.സി വിന്റര്‍ കാര്‍ണിവല്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ്; ടീം എമിറേറ്റ്‌സ് ജേതാക്കള്‍
Dec 12, 2015, 09:30 IST
സഹം: (www.kasargodvartha.com 12/12/2015) ഒമാന്‍ സഹം കെ.എം.സി.സി സംഘടിപ്പിച്ച വിന്റര്‍ കാര്‍ണിവല്‍ ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ ടീം എമിറേറ്റ്‌സ് ജേതാക്കളായി. ഒമാനിലെ പ്രമുഖ 16 ടീമുകള്‍ മാറ്റുരച്ച വാശിയേറിയ മത്സരത്തില്‍ അല്‍ ഹോസ്‌നി മസ്‌കറ്റിനെയാണ് ടീം എമിറേറ്റ്‌സ് പരാജയപ്പെടുത്തിയത്.
ബേക്കല്‍ ഗോള്‍ഡ് ഹില്‍സ് താരം അബ്ദുല്ല, റഫീഖ്, സിയാദ്, റഹീം അണിനിരന്ന മത്സരത്തില്‍ സിയാദ് ഹദ്ദാദ് ടൂര്‍ണമെന്റിലെ താരമായി. വിജയിച്ച ടീമംഗങ്ങളെ എമിറേറ്റ്‌സ് മാനേജിംഗ് ഡയറക്ടര്‍ ഹക്കീം പി.എച്ച് ഹദ്ദാദ്, കോച്ച് ജബ്ബാര്‍ പെരിയ, മാനേജര്‍ നിഷാദ്, ടീം ഡയറക്ടര്‍ റഫീഖ് എര്‍മാളം, നൗഷാദ് പള്ളിക്കുന്നില്‍, ഗഫൂര്‍ ചൗക്കി, ചെപ്പു വെല്‍ഫിറ്റ്, അച്ചു പടിഞ്ഞാര്‍ മൂല, ബഷീര്‍ പാടി അഭിനന്ദിച്ചു.
Keywords : Dubai, KMCC, Gulf, Football Tournament, Sports, Team Emirates.